ഗുരുവായൂരിലെ വിവാദ വിവാഹം:

ഗുരുവായൂരിലെ വിവാദ വിവാഹം: കാമുകനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വരൻ കൊടുങ്ങല്ലൂർ: ഗുരുവായൂരിലെ വിവാദ വിവാഹത്തിൽ നാടകീയ വഴിത്തിരിവ്. വധുവി​െൻറ അഭ്യർഥന മാനിച്ച് വിവാഹം ബന്ധം അവസാനിപ്പിക്കാൻ തയാറായിട്ടും തനിക്കെതിരെ അടിസ്ഥാന രഹിത ആരോപണം ഉന്നയിക്കുന്ന കാമുകനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതനായ ശേഷം കാമുകനെ ചൂണ്ടിക്കാട്ടിയതിനാൽ ബന്ധത്തിൽനിന്ന് പിൻമാറിയ കൊടുങ്ങല്ലൂർ സ്വദേശിയാണ് യുവതിയുടെ കാമുകൻ എന്ന് അവകാശെപ്പടുന്ന ആൾെക്കതിരെ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയത്. കാമുകൻ യുവതിക്ക് അയച്ച മെസേജുകൾ അടക്കം തെളിവുകൾ ത​െൻറ പക്കലുണ്ടെന്നും പ്രചരിക്കുന്ന കാര്യങ്ങളിൽ അയാൾക്ക് അറിവില്ലെങ്കിൽ തുറന്ന് പറയാൻ തയാറാകണമെന്നും യുവാവ് ആവശ്യപ്പെട്ടു. വിവാഹം സംബന്ധിച്ച ഒരു വിവരവും പുറത്ത് പറയില്ലെന്ന് ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് ബന്ധപ്പെട്ട കക്ഷികൾ തമ്മിൽ ഉണ്ടാക്കിയ ധാരണ കാമുകൻ ലംഘിച്ചു. അവയത്രയും അയാൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും. ജൂലൈ ഒമ്പതിന് വധുവി​െൻറ ബന്ധുക്കൾ ത​െൻറ വീട്ടിലെത്തി വിവാഹനിശ്ചയത്തി​െൻറയും വിവാഹത്തിെൻയും തീയതികൾ കൂടിയാലോചിക്കുകയും 16ന് മുതിർന്ന ബന്ധുക്കൾ വധുവി​െൻറ വീട്ടിൽ ചെന്ന് ജാതകം കൈമാറി വിവാഹം നിശ്ചയം നടത്തുകയും ചെയ്തതാണ്. പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് ഇരുകൂട്ടരും മുന്നോട്ട് പോയത്. വിവാഹത്തിന് തലേന്നും താനും പെൺകുട്ടിയും ഫോണിൽ സംസാരിക്കുകയും മേസേജുകൾ കൈമാറുകയും ചെയ്തതായും അയാൾ അവകാശപ്പെട്ടു. സത്രീധനമായിരുന്നു ലക്ഷ്യമെങ്കിൽ താലികെട്ടിയ ശേഷം പെൺകുട്ടി എ​െൻറ ചെവിയിൽ മാത്രം പറഞ്ഞ രഹസ്യം താനെന്തിന് എ​െൻറ ബന്ധുക്കളോടും െപൺകുട്ടിയുടെ വീട്ടുകാരോടും പറയണമെന്നും സ്ത്രീധനമായി ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും അയാൾ അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.