മാലിന്യത്തിൽനിന്നും​ സ്വാതന്ത്ര്യത്തിലേക്ക്​; മങ്കട ഗ്രാമപഞ്ചായത്തിൽ ശുചിത്വ പദ്ധതികൾ പ്രഖ്യാപിച്ചു

മങ്കട: മാലിന്യത്തിൽനിന്നും സ്വാതന്ത്ര്യത്തിലേക്കെന്ന ലക്ഷ്യവുമായി മങ്കട ഗ്രാമപഞ്ചായത്ത് സമഗ്ര ശുചിത്വത്തിനുള്ള കർമ പദ്ധതി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച പഞ്ചായത്ത് ഹാളിൽ നടന്ന ആരോഗ്യ വകുപ്പ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ, കുടുംബശ്രീ, എ.ഡി.എസ് തുടങ്ങിയവരുടെ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. വാർഡുതലങ്ങളിൽ നോട്ടീസ് വിതരണം ചെയ്യും. വീടുകളിലെ മാലിന്യം, പാഴ്വസ്തുക്കൾ, പഴകിയ ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുടെ സംസ്കരണം എന്നിവയെ ആധാരമാക്കി വീടുകളിൽ സർവേ നടത്തി നിർദേശം നൽകും. ഇതി​െൻറ ഭാഗമായി പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ഗ്ലാസുകൾ എന്നിവ വൃത്തിയാക്കി ചാക്കിൽ കെട്ടി വീട്ടിൽ വെള്ളം നനയാത്ത രൂപത്തിൽ സൂക്ഷിക്കണം. ഇവ സംസ്കരണത്തിനായി പഞ്ചായത്ത് കൊണ്ടുപോകും. അജൈവ മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാൻ പാടില്ല. കല്യാണ മണ്ഡപങ്ങൾ, ഓഫിസുകൾ, കല്യാണ വീടുകൾ, മറ്റു പാർട്ടികൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. തൊഴിലുറപ്പുകാരെ ഉപയോഗിച്ച് ആവശ്യക്കാർക്ക് കമ്പോസ്റ്റ്, പാഴ്ജല സംഭരണക്കുഴി എന്നിവ നിർമിച്ച് നൽകും. ആഗസ്റ്റ് 15 മാലിന്യ വിരുദ്ധ ദിനമായി ആചരിക്കും. അടുത്ത ദിവസങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വീടുകളിൽ ശുചിത്വ പരിശോധന നടത്തുകയും വീഴ്ച വരുത്തിയവർക്ക് പിഴ ഈടാക്കുകയും ചെയ്യും. ആഗസ്റ്റ് 15ന് ശേഷം ഒരു തരത്തിലുമുള്ള പ്ലാസ്റ്റിക് കവറുകളും ഉപയോഗിക്കാൻ പാടില്ല. തുണി സഞ്ചികൾ നിർമിക്കാൻ കുടുംബശ്രീ യൂനിറ്റുകൾക്ക് േപ്രാത്സാഹനവും സഹായവും നൽകും. മാലിന്യ നിർമാർജനത്തിനായി ഓരോ വർഷവും പഞ്ചായത്ത് ഫണ്ടിൽനിന്ന് പത്തു ശതമാനം തുക വിനിയോഗിക്കും. മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന എ.സി.ഡി.എസ് പ്രവർത്തകർക്ക് അവാർഡ് നൽകും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അബ്ബാസലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.കെ. രാജീവ്, എച്.ഐ. മൊയ്തീൻകുട്ടി, പി.കെ. കുഞ്ഞുമോൻ, വാർഡ് അംഗങ്ങളായ ശശികുമാർ, വി.കെ. മൻസൂർ, പി. ഹുസ്ന, എ. ജാസ്മിൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: MankadaSuchithwam മങ്കട ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ശുചിത്വ യോഗത്തിൽ സെക്രട്ടറി പി.കെ. രാജീവ് സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.