യൂസഫ്​ മുസ്​ലിയാരുടെ അവസാനത്തെ ​േഫാൺവിളി മക​െൻറ വിവാഹക്കാര്യമന്വേഷിച്ച്​

അവസാനത്തെ േഫാൺവിളി മക​െൻറ വിവാഹക്കാര്യമന്വേഷിച്ച് കക്കോടി: ബംഗളൂരുവിലെ കോലാറിൽ കൊല്ലപ്പെട്ട പറമ്പിൽ ബസാർ സ്വദേശി എഴുത്തച്ഛൻകണ്ടി യൂസഫ് മുസ്ലിയാർ അവസാനമായി വീട്ടിലേക്ക് വിളിച്ചത് മക​െൻറ വിവാഹാന്വേഷണക്കാര്യം തിരക്കി. ചൊവ്വാഴ്ച രാത്രി 9.15നാണ് ഭാര്യ റസിയെയ വിളിച്ച് മകന് വിവാഹം ചെയ്യാൻ ആലോചിക്കുന്ന പെൺകുട്ടിയെയും കുടുംബത്തെയും കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ചറിയണമെന്നും പിറ്റേന്ന് താൻ വിളിക്കാമെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തത്. ബുധനാഴ്ച ഭാര്യ വിളിച്ചെങ്കിലും ഫോൺ തിരക്കിലാണെന്ന അറിയിപ്പ് കേൾക്കുകയായിരുന്നു. നിരന്തരം വിളിച്ചിട്ടും ഫലം കണ്ടില്ല. വ്യാഴാഴ്ചയും ഇതുതന്നെ ആവർത്തിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. അദ്ദേഹം തീർഥാടനകേന്ദ്രങ്ങൾ സന്ദർശിക്കുക പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇ.കെ. അബൂബക്കർ മുസ്ലിയാരുടെ സഹോദരൻ പരേതനായ ആലിക്കുട്ടി മുസ്ലിയാരുടെ മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.