പൊതുവിദ്യാഭ‍്യാസ സംരക്ഷണത്തിൽ ജനം പങ്കാളികളാകണം ^ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

പൊതുവിദ്യാഭ‍്യാസ സംരക്ഷണത്തിൽ ജനം പങ്കാളികളാകണം -ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കോട്ടക്കൽ: പൊതുവിദ്യാഭ‍്യാസ സംരക്ഷണത്തിൽ നാട്ടുകാർക്കും പ്രാദേശിക കൂട്ടായ്മകൾക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറങ്കിമൂച്ചിക്കൽ ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കായി കുറൂർകുണ്ട് സി.ബി.ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഒരുക്കുന്ന സൗജന്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഇൻഷുറൻസ്. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. സ്കൂളിൽനിന്ന് എൽ.എസ്.എസ് നേടിയ വിദ്യാർഥികൾക്ക് എം.എൽ.എ പുരസ്കാരം നൽകി. പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മൊയ്തീൻ അധ‍്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എ. റഹ്മാൻ ഇൻഷുറൻസ് കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം അത്തിമണ്ണിൽ ഹംസ, ഗ്രാമപഞ്ചായത്ത് വിദ്യാഭ‍്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി. മുസ്തഫ, എൻ.വൈ.കെ ജില്ല കോഓഡിനേറ്റർ കെ. കുഞ്ഞഹമ്മദ്, പ്രധാനാധ്യാപിക സി. തങ്കമ്മ, പി.ടി.എ പ്രസിഡൻറ് ഹംസക്കുട്ടി, മുഹമ്മദ് മാസ്റ്റർ, ക്ലബ് ചെയർമാൻ സലീം ചേനങ്ങാടൻ, വൈസ് ചെയർമാൻ സമീർ ചെമ്മാട്ട്, എം.പി. മൊയ്തീൻ എന്നിവർ സംസാരിച്ചു. തുടർന്ന് 'നമുക്കും വളരാം കുട്ടികളോടൊപ്പം' വിഷയത്തിൽ ഡോ. സുലൈമാൻ മേൽപ്പത്തൂർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.