കുടിവെള്ളക്ഷാമം പരിഹരിക്കാൻ കടലുണ്ടി പുഴയിൽ പുതിയ തടയണ

തിരൂരങ്ങാടി: നഗരസഭയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ കടലുണ്ടിപ്പുഴയിൽ മണ്ണട്ടംപാറ അണക്കെട്ടിനും ബാക്കിക്കയം അണക്കെട്ടിനുമിടയിൽ പുതിയ തടയണ നിർമിക്കാൻ പി.കെ. അബ്ദുറബ്ബ് എം.എൽ.എ വിളിച്ചുചേർത്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി ജലവിഭവ മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരും. നഗരസഭയിലെ ജലക്ഷാമം പരിഹരിക്കാൻ 10 കോടി രൂപ ചെലവിൽ നടപടികൾ പൂർത്തിയാക്കിയ പദ്ധതി ഉടൻ ആരംഭിക്കാനും തീരുമാനമായി. നടപടികൾ വേഗത്തിലാക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബാക്കിക്കയം പമ്പ് ഹൗസിലെ നാല് മോട്ടോറുകളിൽ മൂന്നെണ്ണവും തകരാറിലാണ്. മുഴുവൻ സമയവും ഒരു മോട്ടോറിലാണ് പമ്പ് ഹൗസ് പ്രവർത്തിക്കുന്നത്. ഇവിടെ വയറിങ്ങിനും തകരാറുണ്ട്. ഇവ പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നും എം.എൽ.എ നിർദേശിച്ചു. പി.കെ. അബ്ദുറബ്ബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നഗരസഭ അധ്യക്ഷ കെ.ടി. റഹീദ, ഉപാധ്യക്ഷൻ എം. അബ്ദുറഹ്മാൻകുട്ടി, യു.കെ. മുസ്തഫ മാസ്റ്റർ, എ.കെ. അബ്ദുൽകരീം, കെ.എം. മൊയ്തീൻ, എ.കെ. അബ്ദുൽ സലാം, ടി.കെ. നാസർ, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് റാഫി, സി. മാധവൻ, സി. സുനിൽകുമാർ, പി.വൈ. അബ്ദുൽ നാസർ, കെ. അജ്മൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.