തോട്ടശ്ശേരിയറ-^ചെറിയകാട് കോളനി റോഡ്‌ തകർന്നു; ഗതാഗതം ദുഷ്കരം

തോട്ടശ്ശേരിയറ--ചെറിയകാട് കോളനി റോഡ്‌ തകർന്നു; ഗതാഗതം ദുഷ്കരം വേങ്ങര: തോട്ടശ്ശേരിയറ--ചെറിയകാട് കോളനി റോഡ്‌ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലായി കുണ്ടും കുഴിയും രൂപപ്പെട്ട് ചളിവെള്ളം നിറഞ്ഞ റോഡിലൂടെയാണ് സ്കൂൾ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ രാവിലെയും വൈകുന്നേരവും സഞ്ചരിക്കുന്നത്. വല്ലപ്പോഴും മാത്രം മിനി ബസുകള്‍ സര്‍വിസ് നടത്തുന്ന ചെരിയകാട് ഭാഗത്തേക്ക് ഓട്ടോറിക്ഷകളാണ് നാട്ടുകാര്‍ക്ക് ശരണം. കുണ്ടും കുഴിയുമായ റോഡില്‍ ചെറിയ വാഹനങ്ങള്‍ പ്രയാസപ്പെട്ടാണ് സർവിസ് നടത്തുന്നതും. കോളനി റോഡ് ചെന്നെത്തുന്ന ഊരകം മലയുടെ അപ്പുറത്ത് നെടിയിരുപ്പ്, ഊരകം പഞ്ചായത്തുകളിൽപ്പെട്ട റോഡുകൾ ബി.എം.ബി.സി ടെക്‌നോളജി ഉപയോഗിച്ച് മികച്ച നിലയിൽ നിർമിച്ചവയാണ്. ഊരകം മലയിലെ മിനി ഊട്ടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ധാരാളമായി ആളുകൾ യാത്ര ചെയ്യുന്ന തോട്ടശ്ശേരിയറ-കോളനി റോഡ് മാത്രമാണ് നിരവധി വർഷമായി അവഗണിക്കപ്പെട്ടു കിടക്കുന്നത്. ധർമഗിരിയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി സ്‌കൂളിലേക്കും പുറത്ത് സ്‌കൂളുകളിലേക്കും കോളജുകളിലേക്കും പോവുന്ന വിദ്യാർഥികളും തൊഴിലാളികളും റോഡിലെ കുണ്ടും കുഴിയും മൂലം ഏറെ കഷ്ടപ്പെടുന്നുണ്ട്. ഏകദേശം അഞ്ചു വര്‍ഷം മുമ്പാണ് ഈ റോഡ്‌ 'പ്രധാനമന്ത്രി സഡക് യോജന പദ്ധതി'യില്‍ ഉള്‍പ്പെടുത്തി ടാര്‍ ചെയ്തത്. അതിനു ശേഷം റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്നറിയുന്നു. വിദ്യാർഥികളുടെയും നാട്ടുകാരുടെയും യാത്രാക്ലേശം പരിഹരിക്കാൻ ഈ റോഡ്‌ അറ്റകുറ്റപ്പണി നടത്തി എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ഗൃഹസന്ദർശനം നടത്തും വേങ്ങര: കേരള സർക്കാരി​െൻറ ഹരിത കേരളം മിഷ‍​െൻറ ഭാഗമായി കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ 2017 ആഗസ്റ്റ് 15ന് നടത്തുന്ന 'മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം' പ്രഖ്യാപനത്തിനു മുന്നോടിയായി വീടുകളിലെ മാലിന്യം സംസ്കരിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാൻ 2017 ആഗസ്റ്റ് ആറ് മുതൽ 13 വരെ സന്നദ്ധപ്രവർത്തകർ എല്ലാ വാർഡുകളിലും ഗൃഹസന്ദർശനം നടത്തും. പഞ്ചായത്തിലെ എല്ലാ വീട്ടുകാരും ആവശ്യമായ വിവരങ്ങൾ നൽകി സർവേയുമായി സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.