തോട്ടശ്ശേരിയറ-^ഇല്ലത്തുമാട് റോഡ് തകർന്നു

തോട്ടശ്ശേരിയറ--ഇല്ലത്തുമാട് റോഡ് തകർന്നു തേഞ്ഞിപ്പലം: കണ്ണമംഗലം--പെരുവള്ളൂർ പഞ്ചായത്തുകളിലൂടെ കടന്നുപോവുന്ന തോട്ടശ്ശേരിയറ ഇല്ലത്തുമാട് പൊതുമരാമത്ത് റോഡ് തകർന്നിട്ടും നവീകരിക്കാൻ നടപടി വൈകുന്നു. രണ്ട് കിലോമീറ്ററോളം ദൂരം കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുരിതമായിരിക്കുകയാണ്. 3000ത്തോളം വിദ്യാർഥികൾ പഠിക്കുന്ന പെരുവള്ളൂർ ഹയർ സെക്കൻഡറി സ്കൂളിലേക്കും കുന്നുംപുറം, കാടപ്പടി ഭാഗങ്ങളിലേക്കുമുള്ള പ്രധാന റോഡാണിത്. ബസ് സർവിസുള്ള ഈ പാത അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കാവുങ്ങൽ ഇസ്മായിൽ പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകി. കെ.എൻ.എ. ഖാദർ എം.എൽ.എയായിരിക്കെ കഴിഞ്ഞ സർക്കാർ പാത നവീകരണത്തിന് 10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നെങ്കിലും ഇതുവരെ പ്രവർത്തനാനുമതി ലഭിച്ചിട്ടില്ല. റോഡ് ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.