കോയമ്പത്തൂർ-^നാഗർകോവിൽ റൂട്ടിൽ ഇൻറർസിറ്റി എക്​സ്​പ്രസ്​ സർവിസ്​ ആരംഭിക്കണം

കോയമ്പത്തൂർ--നാഗർകോവിൽ റൂട്ടിൽ ഇൻറർസിറ്റി എക്സ്പ്രസ് സർവിസ് ആരംഭിക്കണം കോയമ്പത്തൂർ: പോത്തന്നൂർ- പൊള്ളാച്ചി- പളനി ബ്രോഡ്ഗേജ് പാതയുടെ നിർമാണം പൂർത്തിയാക്കിയനിലയിൽ കോയമ്പത്തൂർ--നാഗർകോവിൽ റൂട്ടിൽ പകൽസമയ ഇൻറർസിറ്റി എക്സ്പ്രസ് ട്രെയിൻ സർവിസ് ആരംഭിക്കണമെന്ന് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് തെക്കൻ തമിഴക ജില്ലകളിലെ ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷനുകൾ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് നിവേദനങ്ങൾ അയച്ചുവരികയാണ്. നിലവിൽ ഇൗ റൂട്ടിൽ പകൽസമയത്ത് ഒരു പാസഞ്ചർ ട്രെയിനും രാത്രി ഒരു സൂപ്പർഫാസ്റ്റ് സർവിസുമാണുള്ളത്. ഇൗ രണ്ട് ട്രെയിനുകളും തിരുപ്പൂർ, ഇൗറോഡ്, കരൂർ, ദിണ്ഡുഗൽ, മധുര, തിരുനൽവേലി സ്റ്റേഷനുകളിലൂടെയാണ് കടന്നുപോകുന്നത്. പാസഞ്ചർ ട്രെയിൻ സർവിസ് 13.35 മണിക്കൂറാണ് എടുക്കുന്നത്. ഇതേ ട്രെയിൻ പോത്തന്നൂർ, പൊള്ളാച്ചി, പളനി വഴി സൂപ്പർഫാസ്റ്റ് ഇൻറർസിറ്റി എക്സ്പ്രസായി മാറ്റിവിട്ടാൽ 533 കിലോമീറ്റർ ചുറ്റിപോകുന്നതിന് പകരം 461 കിലോമീറ്റർ ഒാടിയാൽ മതിയാവും. സമയം എട്ട് മണിക്കൂറായി ചുരുങ്ങും. കോയമ്പത്തൂർ ജില്ലയിൽ നല്ലശതമാനം ജനങ്ങൾ തെക്കൻ തമിഴക ജില്ലകളിൽനിന്ന് കുടിയേറി താമസിക്കുന്നവരാണ്. പൊള്ളാച്ചി, പളനി വഴി മധുര, തിരുനൽവേലി, രാമനാഥപുരം തുടങ്ങിയ തെക്കൻ ജില്ലകളിലേക്ക് പുതിയ ട്രെയിൻ സർവിസുകൾ തുടങ്ങണമെന്നാണ് ഇവരുടെ ആവശ്യം. മീറ്റർഗേജ് പാത ഉണ്ടായിരുന്ന സമയത്ത് സർവിസ് നടത്തിയിരുന്ന കോയമ്പത്തൂർ- രാമേശ്വരം ട്രെയിൻ പുനഃസ്ഥാപിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ആത്തുപ്പാലം- ഉക്കടം മേൽപാലത്തിന് ഭരണാനുമതി കോയമ്പത്തൂർ: നഗരത്തിൽ നിർദിഷ്ട ആത്തുപ്പാലം- ഉക്കടം മേൽപാലത്തിന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. 121.82 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയ പദ്ധതിക്ക് ദേശീയപാത അതോറിറ്റിയുടെ എൻ.ഒ.സിയും ലഭ്യമായിട്ടുണ്ട്. ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ എസ്റ്റിമേറ്റ് പുതുക്കിനിർണയിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമെന്ന നിലയിൽ നിർമിക്കുന്ന രണ്ടാമത്തെ മേൽപാലമാണിത്. ഗാന്ധിപുരത്തെ ഇരട്ടനില മേൽപാലത്തി​െൻറ നിർമാണം 80 ശതമാനം പൂർത്തിയായി കഴിഞ്ഞു. ആത്തുപ്പാലം- ഉക്കടം മേൽപാലത്തി​െൻറ നീളം 1.6 കിലോമീറ്ററായിരിക്കും. ഇതിനായി 52 ഭീമൻ തൂണുകൾ നിർമിക്കും. 16.6 മീറ്റർ അകലത്തിൽ നാലുവരി പാലമാണ് നിർമിക്കുക. ടൗൺഹാൾ ഭാഗത്തുനിന്ന് ആത്തുപ്പാലത്തേക്ക് േപാകുന്ന വാഹനങ്ങൾ നാസ് തിയറ്ററി​െൻറ മുൻഭാഗത്തുനിന്നാണ് പാലത്തിലേക്ക് കയറുക. ആത്തുപ്പാലത്തിൽനിന്ന് വരുന്ന വാഹനങ്ങൾ ഉക്കടം പൊലീസ് സ്റ്റേഷന് മുന്നിലുള്ള പഴയ മത്സ്യ മാർക്കറ്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഇറങ്ങും. അടുത്ത ദിവസം പാലം നിർമാണത്തി​െൻറ ടെൻഡർ നടപടികൾ തുടങ്ങുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.