റിസർവ് ബറ്റാലിയൻ പൊലീസ്​ കോൺസ്​റ്റബിൾ: കായികക്ഷമത പരീക്ഷ എട്ടുമുതൽ

പാലക്കാട്: ഇന്ത്യ റിസർവ് ബറ്റാലിയനിൽ പൊലീസ് കോൺസ്റ്റബിൾ (െറഗുലർ വിങ്) തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ 18/2016) തെരഞ്ഞെടുപ്പിന് ജൂലൈ 11ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ളവരുടെ (കോഴിക്കോട് മേഖല) ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ആഗസ്റ്റ് എട്ട്, ഒമ്പത്, പത്ത് തീയതികളിൽ രാവിലെ ആറ് മുതൽ കോഴിക്കോട് ദേവഗിരി സ​െൻറ് ജോസഫ്സ് കോളജ് ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർഥികൾ keralapsc.gov.inൽനിന്ന് ഡൗൺലോഡ് ചെയ്ത പ്രവേശന ടിക്കറ്റും കമീഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം കൃത്യസമയത്ത് കായികക്ഷമത പരീക്ഷക്ക് എത്തണം. നിശ്ചിത തീയതിയിൽ കായികക്ഷമത പരീക്ഷക്ക് എത്താത്തവർക്ക് ഒരു സാഹചര്യത്തിലും വീണ്ടും അവസരം നൽകില്ലെന്ന് കോഴിക്കോട് മേഖല പി.എസ്.സി ഓഫിസർ അറിയിച്ചു. 'മാലിന്യത്തിൽനിന്നും സ്വാതന്ത്യം': സിവിൽ സ്റ്റേഷനിലും ശുചീകരണം തുടങ്ങി പാലക്കാട്: സ്വാതന്ത്യദിനത്തിൽ നടത്തുന്ന 'മാലിന്യത്തിൽനിന്നും സ്വാതന്ത്യം' പ്രഖ്യാപനത്തിന് മുന്നോടിയായി സിവിൽ സ്റ്റേഷനും പരിസരവും ഹരിതകേരളം മിഷനുമായി ബന്ധപ്പടുത്തി മാലിന്യമുകതമാക്കാൻ ജില്ല ശുചിത്വമിഷ‍​െൻറ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രഖ്യാപനത്തിൽ സിവിൽ സ്റ്റേഷൻ ഉൾപ്പെടുത്തുക ലക്ഷ്യമിട്ട് യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതി‍​െൻറ ഭാഗമായി കലക്ടറേറ്റ് സമ്മേളനഹാളിൽ എ.ഡി.എം എസ്. വിജയ‍​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓരോ ഓഫിസിൽനിന്ന് ഒരു ജീവനക്കാരെ വീതം ഗ്രീൻ േപ്രാട്ടോകോൾ ഓഫിസറായി തെരഞ്ഞെടുത്ത് ഗ്രീൻ േപ്രാട്ടോകോൾ കോർകമ്മിറ്റി രൂപവത്കരിച്ചു. ഹരിതകേരളം മിഷൻ ജില്ല കോഒാഡിനേറ്റർ വൈ. കല്യാണ കൃഷ്ണൻ, ജില്ല പ്ലാനിങ് ഓഫിസർ ഏലിയാമ്മ നൈനാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.