ട്രിനിറ്റിയിൽ ഒപ്​റ്റോമെട്രി കോഴ്​സുകൾക്ക്​ അഡ്​മിഷൻ തുടരുന്നു

പാലക്കാട്: നേത്ര ചികിത്സാരംഗത്ത് പ്രമുഖരായ ട്രിനിറ്റി കണ്ണാശുപത്രിയുടെ കീഴിൽ ട്രിനിറ്റി അക്കാദമി ഒാഫ് ഒപ്റ്റോമെട്രിയിൽ കോഴ്സുകൾക്ക് അഡ്മിഷൻ തുടരുന്നു. പ്രവൃത്തിപരിചയത്തിലൂന്നിയുള്ള വിദ്യാഭ്യാസ രീതിയാണ് ട്രിനിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. നേത്ര ചികിത്സാരംഗത്തെ എല്ലാ സ്പെഷാലിറ്റി വിഭാഗങ്ങളും അത്യാധുനിക ചികിത്സ, ലാബ് സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ട്രിനിറ്റിയിൽ വിദ്യാർഥികൾക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ സമഗ്ര പരിശീലനം നൽകുന്നുണ്ട്. 2012ൽ ആരംഭിച്ച ട്രിനിറ്റിയുടെ പാരാമെഡിക്കൽ ട്രെയിനിങ് വിഭാഗം അഞ്ചാമത്തെ ബാച്ചിലേക്ക് പ്രവേശിച്ചു. ബി.എസ്സി ഒപ്റ്റോമെട്രി, ഡിപ്ലോമ ഇൻ ഒപ്റ്റോമെട്രി, ഡിപ്ലോമ ഇൻ ഒഫ്താൽമിക് നഴ്സിങ് തുടങ്ങിയ പാരാമെഡിക്കൽ കോഴ്സുകളുടെ 2017-'18 ബാച്ചിലേക്കുള്ള അവസാനഘട്ട അഡ്മിഷൻ തുടരുന്നു. ഇേൻറൺഷിപ് ട്രെയിനിങ് ട്രിനിറ്റിയിൽതന്നെ നൽകുന്നതായിരിക്കും. വിദ്യാർഥികൾക്ക് ഹോസ്റ്റൽ, മെസ്സ് സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്കും അഡ്മിഷനും ഫോൺ: 9567929975.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.