കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തൃശൂർ പേരാമംഗലംദേശം മൈലാക്കുളം തടത്തിൽ വീട്ടിൽ പ്രശാന്ത് (21) ആണ് 1.100 കിലോ കഞ്ചാവുമായി പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം എക്സൈസ് സ്പെഷൽ സ്ക്വാഡും എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും ആർ.പി.എഫും നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർമാരായ എം. സുരേഷ്, രജനീഷ്, ആർ.പി.എഫ് അസി. ഇൻസ്പെക്ടർ സാബു സെബാസ്റ്റ്യൻ, ഹെഡ്കോൺസ്റ്റബിൾ സജി അഗസ്റ്റിൻ, എക്സൈസ് പ്രിവൻറീവ് ഓഫിസർമാരായ പി. സന്തോഷ് കുമാർ, രാജേഷ് കുമാർ, കലാധരൻ, സജീവ്, യാസർ, അറഫാത്ത്, ദിലീപ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു. ഇയാളുടെ പേരിൽ ബസിൽ കഞ്ചാവ് കടത്തിയതിന് കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.