എസ്.എസ്.എഫ് വേങ്ങര ഡിവിഷന്‍ സാഹിത്യോത്സവിന് ഇന്ന് തുടക്കം

വേങ്ങര: എസ്.എസ്.എഫ് വേങ്ങര ഡിവിഷന്‍ സാഹിത്യോത്സവിന് വെള്ളിയാഴ്ച തുടക്കമാകും. വലിയോറ അടക്കാപുരയില്‍ ഏഴ് വേദികളിലായാണ് മത്സരം. വൈകീട്ട് അഞ്ചിന് സ്റ്റേജിതര മത്സരങ്ങള്‍ വേങ്ങര കൗകബുല്‍ ഹുദ മദ്റസയില്‍ ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് ഏഴിന് സ്വലാഹുദ്ദീന്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍ മുഖ്യാതിഥിയാകും. എഴുനൂറോളം പ്രതിഭകളാണ് മൂന്ന് ദിവസത്തെ സാഹിത്യോത്സവില്‍ മാറ്റുരക്കുക. അഞ്ച് കാമ്പസുകളും പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച ആറ് മണിക്ക് സമാപന സംഗമം നടക്കും. വാര്‍ത്തസമ്മേളനത്തില്‍ ഡിവിഷന്‍ പ്രസിഡൻറ് കെ.പി. യൂസുഫ് സഖാഫി, പ്രോഗ്രാം കണ്‍വീനര്‍ അതീഖ് റഹ്മാന്‍ ഊരകം, പി.ആര്‍ കണ്‍വീനര്‍ കെ.എം. നവാസ് ബാഖവി, ട്രെയിനിങ് സമിതി കണ്‍വീനര്‍ കെ. ഹസന്‍ കുഴിച്ചെന എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.