മാവോവാദി രക്തസാക്ഷി ദിനം: സുരക്ഷയില്ലാതെ പൂക്കോട്ടുംപാടം പൊലീസ് സ്​റ്റേഷന്‍

പൂക്കോട്ടുംപാടം: മാവോവാദികള്‍ രക്തസാക്ഷി ദിനാചരണത്തി‍​െൻറ ഭാഗമായി അര്‍ബന്‍ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ നീക്കം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടും പൂക്കോട്ടുംപാടം സ്റ്റേഷനില്‍ ആവശ്യമായ സുരക്ഷയോ പൊലീസ് ഉദ്യോഗസ്ഥരോ ഇല്ലാത്തത് പ്രതിസന്ധിയുയര്‍ത്തുന്നു. മാവോവാദി സാന്നിധ്യമുള്ള ടി.കെ. കോളനി, പാട്ടക്കരിമ്പ്, മുണ്ടക്കടവ്, മാഞ്ചീരി കോളനികള്‍ പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. മാത്രമല്ല, ഇപ്പോഴും ഈ പ്രദേശത്തെ സായ്വിള വനമേഖലയില്‍ മാവോവാദികള്‍ ഉള്ളതായും കഴിഞ്ഞമാസം ടി.കെ കോളനിയിലെ വീട്ടില്‍ മാവോവാദി സംഘം എത്തിയതായും വാര്‍ത്തകളുണ്ടായിരുന്നു. പടുക്ക വനാതിര്‍ത്തിയില്‍ മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ടശേഷം നടക്കുന്ന ആദ്യ ദിനാചരണമായതിനാല്‍ ഇത്തവണ അതീവ ജാഗ്രത പാലിക്കാന്‍ പൊലീസിന് കര്‍ശന നിർദേശമുണ്ട്. എന്നാല്‍, അതിനാവശ്യമായ പൊലീസ് ഉദ്യോഗസ്ഥരും സംവിധാനവും പൂക്കോട്ടുംപാടം സ്റ്റേഷനില്‍ ഒരുക്കിയിട്ടില്ല. ഒരു എസ്.ഐ മാത്രമാണ് ഇവിടെയുള്ളത്. നേരത്തെ ഉണ്ടായിരുന്ന ഏഴ് എ.എസ്.ഐമാർക്ക് സ്ഥലംമാറ്റം വന്നതും പിന്നെ വന്ന എ.എസ്.ഐ മെഡിക്കല്‍ അവധിയിലായതുമാണ് പ്രവര്‍ത്തനത്തെ താളംതെറ്റിക്കുന്നത്. രണ്ട് എ.എസ്.ഐമാരുടെയും എട്ട് ഹെഡ് കോൺസ്റ്റബിള്‍മാരുടെയും കുറവുണ്ട്. ഇത്തവണ സ്റ്റേഷനില്‍ കൂട്ട സ്ഥലമാറ്റം വന്നതിനാല്‍ പരിചയസമ്പന്നരായ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലംമാറി പോവുകയും പകരം എ.ആര്‍ ക്യാമ്പില്‍ നിന്നെത്തിയ പൊലീസുകാര്‍ക്കുള്ള പരിചയക്കുറവും സ്റ്റേഷ‍​െൻറ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. രാത്രി എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ തക്കതായ നിർദേശം നല്‍കാൻ ഉദ്യോഗസ്ഥരില്ലാത്തതതും പ്രതിസന്ധിയുളവാക്കുന്നു. മാത്രമല്ല, മാവോവാദി ഭീഷണിയുള്ള എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും സര്‍ക്കാര്‍ സുരക്ഷയൊരുക്കുമെന്ന് പറഞ്ഞെങ്കിലും പൂക്കോട്ടുംപാടത്ത് മണൽ ചാക്കുകളല്ലാതെ ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. CAPTION ppm1 മാവോവാദി ഭീഷണിയുള്ള പൂക്കോട്ടുംപാടത്തെ പൊലീസ് സ്റ്റേഷന്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.