ന്യൂസിലാൻഡ്​ വിദ്യാർഥി സംഘം ​കോയമ്പത്തൂരിൽ

കോയമ്പത്തൂർ: പട്ടുസാരികളിൽ പാശ്ചാത്യ ഡിസൈനുകൾ ഒരുക്കി ന്യൂസിലാൻഡ് വിദ്യാർഥി സംഘം. 35 പട്ടുസാരികൾ വാങ്ങി രൂപം നൽകിയ ഫാഷൻ ഡിസൈനുകളുടെ പ്രദർശനമേള ബണ്ണാരിയമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ സംഘടിപ്പിച്ചു. വസ്ത്രാലങ്കാരകലയുടെ പുതിയ സാധ്യകൾ തേടി ടെക്സ്റ്റൈൽ നഗരമായ കോയമ്പത്തൂരിലെത്തിയ 59 അംഗ വിദ്യാർഥി സംഘം മേഖലയിലെ നെയ്ത്ത് യുനിറ്റുകളും തുണിമില്ലുകളും സന്ദർശിച്ചു. ന്യൂസിലാൻഡ് സർക്കാറി​െൻറ സ്കോളർഷിപ്പിലാണ് വിദ്യാർഥികളുടെ പഠനവും ഇന്ത്യസന്ദർശനവും. കടുത്ത നിറങ്ങളോടുള്ള ഇന്ത്യക്കാരുടെ ആഭിമുഖ്യം തങ്ങളെ ഏറെ ആകർഷിച്ചതായി വിദ്യാർഥികൾ പറഞ്ഞു. ഫോേട്ടാ: cb151 കോയമ്പത്തൂർ ബണ്ണാരിയമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ ന്യൂസിലാൻഡ് വിദ്യാർഥി സംഘം ഒരുക്കിയ വസ്ത്ര ഡിസൈൻ പ്രദർശന മേളയിൽനിന്ന് കോയമ്പത്തൂർ സ്വർണ കള്ളക്കടത്ത് കേന്ദ്രമായി മാറുന്നു കോയമ്പത്തൂർ: ദക്ഷിണേന്ത്യയിലെ മുഖ്യ സ്വർണ കള്ളക്കടത്തുകേന്ദ്രമായി കോയമ്പത്തൂർ നഗരം മാറുന്നു. ഇൗയിടെ നഗരത്തിലെ വിവിധ ജ്വല്ലറികളിൽനിന്നും മറ്റുമായി 15 കിലോയുടെ അനധികൃത സ്വർണം ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇൻറലിജൻസ്(ഡി.ആർ.െഎ) അധികൃതർ പിടികൂടിയിരുന്നു. ശ്രീലങ്കയിൽനിന്നും ഗൾഫിൽനിന്നുമാണ് പ്രധാനമായും സ്വർണം കടത്തിക്കൊണ്ടുവരുന്നത്. ഡി.ആർ.െഎ ചെന്നൈ സോണൽ ഒാഫിസി​െൻറ പരിധിയിൽ 2017 ജനുവരി മുതൽ മൊത്തം 33.7 കോടി രൂപയുടെ 114 കിലോ സ്വർണമാണ് പിടികൂടിയത്. മൊത്തം 41 പേർ അറസ്റ്റിലായി. ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ കോയമ്പത്തൂരിലെത്തുന്ന നിരവധി യാത്രക്കാരാണ് സ്വർണവുമായി പിടിയിലാവുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. മിക്കപ്പോഴും കാരിയർമാരായാണ് ഇവർ നാട്ടിലെത്തുന്നത്. നികുതിയിനത്തിൽ മാത്രം വൻതുക ലാഭമായി കിട്ടുന്നതാണ് സ്വർണം അനധികൃതമായി കടത്തുന്നത് അധികരിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. ആദായനികുതി വകുപ്പി​െൻറ കണ്ണുവെട്ടിക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇതിന് പിന്നിൽ വൻകിട മാഫിയസംഘമാണ് പ്രവർത്തിക്കുന്നത്. ഒരാഴ്ചക്കിടെ നാലുകിലോ സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. ഒരു കിലോ സ്വർണം നാട്ടിലേക്ക് കടത്തുന്ന കാരിയർക്ക് 50,000 രൂപയാണ് ലഭിക്കുക. എന്നാൽ പിടയിലായാൽ നിയമനടപടികൾ സ്വന്തം ചെലവിൽ നേരിടണം. ശ്രീലങ്കയിൽനിന്ന് കടൽ മാർഗം ബോട്ടുകളിലായാണ് അനധികൃത സ്വർണം തമിഴ്നാട്ടിലെത്തുന്നത്. നടുക്കടലിൽവെച്ചാണ് സ്വർണം കൈമാറുന്നത്. പിന്നീട് തമിഴ്നാട്ടിലെ വിവിധ നഗരങ്ങളിലെത്തിക്കും. ആയിരക്കണക്കിന് സ്വർണാഭരണ നിർമാണ യൂനിറ്റുകളാണ് കോയമ്പത്തൂരിൽ പ്രവർത്തിക്കുന്നത്. കള്ളക്കടത്ത് സ്വർണം ഉടനടി കോയമ്പത്തൂരിലെത്തിച്ച് സ്വർണാഭരണങ്ങളാക്കി മാറ്റി ജ്വല്ലറികളിലും മറ്റും മറിച്ചുവിൽക്കുകയാണ് ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് വിമാനമാർഗമാണ് സ്വർണം ശ്രീലങ്കയിലെത്തിക്കുന്നത്. ഇവിടെനിന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടൽ മാർഗം തമിഴ്നാട്ടിലേക്ക് അയക്കുന്നു. തൂത്തുക്കുടി, രാമേശ്വരം, രാമനാഥപുരം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് റോഡുമാർഗം സ്വർണം ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നു. ഇതിനായി വൻ ശൃംഖലയാണ് പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.