ആർദ്രം മിഷൻ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മുഖം മാറുന്നു

ജില്ലയിൽ ആദ്യഘട്ടത്തിൽ എട്ട് പി.എച്ച്.സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും പാലക്കാട്: നവകേരള മിഷ‍​െൻറ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ആർദ്രം' പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ജില്ലയിലെ എട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലതല കോർകമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റിയുടെ ആദ്യയോഗം എ.ഡി.എം എസ്. വിജയ‍​െൻറ അധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. മികച്ച ലാബ് സൗകര്യം, കൂടുതൽ വേഗത്തിലും അനുയോജ്യവുമായ ചികിത്സ, ഓൺലൈൻ ഒ.പി ടിക്കറ്റ് തുടങ്ങിയ രീതിയിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ശ്രീകൃഷ്ണപുരം പ്രാഥമികാരോഗ്യകേന്ദ്രം ആഗസ്റ്റ് 14ന് കുടുംബാരോഗ്യ കേന്ദ്രമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. തുടർന്ന് ഓങ്ങല്ലൂർ, കുമരംപുത്തൂർ, മാത്തൂർ, അടക്കാപുത്തൂർ, ഒഴലപതി, മങ്കര, കിഴക്കഞ്ചേരി തുടങ്ങിയ പി.എച്ച്.സികളും സെപ്റ്റംബർ 15നകം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഇതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് ജില്ല നിർമിതി കേന്ദ്രം ആരോഗ്യവകുപ്പിന് സമർപ്പിക്കും. ശ്രീകൃഷ്ണപുരം പി.എച്ച്.സിക്ക് ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് കോർ കമ്മിറ്റി അറിയിച്ചു. എൻ.എച്ച്.എം (ദേശീയ ആരോഗ്യ മിഷൻ) ഫണ്ട് ഉപയോഗപ്പെടുത്തിയാണ് നിർമാണം നടത്തുക. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും കലക്ടർ കോ ചെയർമാനും എൻ.എച്ച്.എം ജില്ല മാനേജർ കൺവീനറും മൂന്ന് ജില്ല മെഡിക്കൽ ഓഫിസർമാരും ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ, കുടുംബശ്രീ, ശുചിത്വമിഷൻ കോഒാഡിനേറ്റർമാർ, മെഡിക്കൽ കോളജ് പ്രതിനിധി എന്നിവർ അംഗങ്ങളുമായുള്ള കോർ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. യോഗത്തിൽ ഡി.എം.ഒ കെ.പി. റീത്ത, എൻ.എച്ച്.എം ജില്ല േപ്രാഗ്രാം മാനേജർ ഡോ. രചന, ആർ.സി.എച്ച് ഓഫിസർ ഡോ. ജയന്തി മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു. കുമരംപുത്തൂരിൽ ആരോഗ്യ സേന പാലക്കാട്: കുമരംപുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതി‍​െൻറ ഭാഗമായി ആരോഗ്യ സേന രൂപവത്കരിച്ചു. പഞ്ചായത്തിൽ ആരോഗ്യ- ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് 20 വീടുകൾക്ക് ഒരാൾ എന്ന നിലയിലാണ് സേന രൂപവത്കരിച്ചത്. സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, ക്ലബ് പ്രവർത്തകർ, ആശ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി ജീവനക്കാർ, ആരോഗ്യ വകുപ്പ് എന്നിവരാണ് ആരോഗ്യ-ശുചിത്വ പ്രവൃത്തികൾക്ക് നേതൃത്വം നൽകുക. ആരോഗ്യ സേനയുടെ പ്രഖ്യാപനം എൻ. ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. പ്രസിഡൻറ് ഹുസൈൻ കേരളശ്ശേരി അധ്യക്ഷത വഹിച്ചു. ആർദ്രം പദ്ധതി സ്റ്റേറ്റ് റിസോഴ്സ്പേഴ്സൻ പി.വി. ദിനേഷ് ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.