'മുസ്​ലിം ഇന്ത്യയുടെ ചരിത്ര വായന' പ്രകാശനം ചെയ്തു

തേഞ്ഞിപ്പലം: ഡോ. ഹുസൈന്‍ രണ്ടത്താണി രചിച്ച 'മുസ്ലിം ഇന്ത്യയുടെ ചരിത്ര വായന' പുസ്തകത്തി​െൻറ പ്രകാശനം കേരള ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ.പി. അബ്ദുല്‍ വഹാബ് നിർവഹിച്ചു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മുന്‍ മേധാവി പ്രഫ. വി. കുഞ്ഞാലി ഏറ്റുവാങ്ങി. കാലിക്കറ്റ് സര്‍വകലാശാല ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തില്‍ നടന്ന ചടങ്ങിൽ രിസാല മനേജിങ് എഡിറ്റര്‍ എസ്. ശറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗം അധ്യാപകന്‍ ഡോ. എം.പി. മുജീബ് റഹ്മാന്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ. ആര്‍സു, ഡോ. ഹുസൈന്‍ രണ്ടത്താണി, ആര്‍.എസ്. പണിക്കര്‍, എന്‍.എം. സാദിഖ് സഖാഫി, എം. മുഹമ്മദ് സാദിഖ്, എം. അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. CAPTION ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ 'മുസ്ലിം ഇന്ത്യയുടെ ചരിത്ര വായന' പുസ്തകത്തി​െൻറ പ്രകാശനം പ്രഫ. വി. കുഞ്ഞാലിക്ക് നൽകി പ്രഫ. എ.പി. അബ്ദുൽ വഹാബ് നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.