മാവോവാദികൾ കരുളായി വനമേഖലയിൽ ക‍്യാമ്പ് ചെയ്യുന്നതായി സൂചന

നിലമ്പൂർ: പുഞ്ചക്കൊല്ലി കോളനിയിലെത്തിയ മാവോവാദി സംഘം വനത്തിൽ തങ്ങുന്നതായി സൂചന. വെടിവെപ്പ് നടന്ന കരുളായി ഒണക്കപ്പാറ വനമേഖലയിൽ തന്നെയാണ് സംഘം ക‍്യാമ്പ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. മാവോവാദി നേതാവ് സോമ‍​െൻറ നേതൃത്വത്തിൽ തിങ്കളാഴ്ച പുഞ്ചക്കൊല്ലി കോളനിയിലെത്തിയ സംഘത്തിൽ സ്ത്രീയുൾെപ്പടെ അഞ്ച് പേരാണുണ്ടായിരുന്നതെന്നാണ് കോളനിക്കാരിൽനിന്ന് പൊലീസിന് ലഭിച്ച വിവരം. ക്ലാസെടുക്കുന്ന സമയത്ത് കോളനിക്ക് ചുറ്റും കൂടുതൽ തോക്ക് ധാരികളുണ്ടായിരുന്നതായും ആദിവാസികളിൽ ചിലർ പറഞ്ഞിരുന്നു. അതിനാൽ, സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ജൂലൈ 28 മുതൽ ആഗസ്റ്റ് മൂന്നുവരെ മാവോവാദികൾ രക്തസാക്ഷിവാരം ആചരിക്കുകയാണ്. ഈ ദിവസങ്ങളിൽ സംഘം നിലമ്പൂർ വനത്തിൽ തന്നെയുണ്ടാകുമെന്ന് തന്നെയാണ് പൊലീസിന് ലഭിച്ച വിവരം. കോളനിയിലെത്തിയവർ മഴക്കോട്ട് ധരിച്ചിരുന്നതായി ആദിവാസികൾ അറിയിച്ചിരുന്നു. മുമ്പ് ഇവർ സാന്നിധ‍്യമറിയിച്ചപ്പോഴൊന്നും മഴക്കോട്ട് ധരിച്ചിരുന്നില്ല. തിരിച്ചറിയാതിരിക്കാൻ കരുതലോടെയാണ് സഞ്ചാരമെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഏറ്റുമുട്ടൽ ഒഴിവാക്കി തന്ത്രപരമായി ഇവരെ പിടികൂടുകയെന്നതിലേക്കാണ് പൊലീസ് നീങ്ങുന്നത്. തമിഴ്നാട് പൊലീസി‍​െൻറ സഹകരണവും തേടിയിട്ടുണ്ട്. വനത്തിലെ തിരച്ചിലിന് നേതൃത്വം നൽകിയിരുന്ന പരിചയസമ്പന്നരായ ചില ഉദ‍്യോഗസ്ഥർക്ക് സ്ഥലംമാറ്റമായത് പൊലീസിന് തിരിച്ചടിയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.