മുസ്​ലിം യൂത്ത് ലീഗ് സമരം നിജസ്ഥിതി അറിയാതെയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

പൊന്നാനി: പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം നിരവധി വികസന പദ്ധതികളാണ് പൊന്നാനിക്ക് ലഭിച്ചതെന്നും മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന സമരം അനാവശ്യമാണെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. വർഷങ്ങളായി മുടങ്ങിക്കിടന്ന പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതിക്ക് 75 കോടി രൂപ അനുവദിച്ചു. രണ്ട് ഘട്ടങ്ങളായി ടെൻഡർ പൂർത്തീകരിച്ചു. 40 കോടി രൂപക്ക് വാട്ടർ ട്രീറ്റ്മ​െൻറ് പ്ലാൻറും 35 കോടിയുടെ പൈപ്പ് ലൈൻ പദ്ധതിയും നടപ്പിലാക്കി. ടെൻഡർ കഴിഞ്ഞ പ്രവൃത്തിയെ സംബന്ധിച്ച് സമരം നടത്തുന്നത് പൊതുജനങ്ങളെ കബളിപ്പിക്കലാണെന്നും സ്പീക്കർ പറഞ്ഞു. തീരദേശ പൊലീസ് സ്േറ്റഷൻ ഉദ്ഘാടനവും ബിയ്യം ബ്രിഡ്ജ് ഉദ്ഘാടനവും ആഗസ്റ്റ് 14ന് നടക്കും. ഇത്തരത്തിൽ നിരവധി പദ്ധതികൾ പൊന്നാനിക്ക് ലഭിക്കുമ്പോൾ നേട്ടങ്ങൾ മറച്ചുവെക്കാനാണ് യൂത്ത് ലീഗ് സമരം നടത്തുന്നതെന്നും ഇത്തരം പ്രചാരണങ്ങൾ ഗുണം ചെയ്യില്ലെന്നും സ്പീക്കർ പറഞ്ഞു. വികസനത്തിൽ എല്ലാവരും ഒത്തൊരുമിച്ച് നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.