ജി.എസ്.ടിയിലെ ആശയക്കുഴപ്പം പരിഹരിക്കണം

തിരൂർ: ടൂറിസ്റ്റ് ബസുകൾക്ക് പ്രഖ്യാപിച്ചിട്ടുള്ള ജി.എസ്.ടി നിരക്ക് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കണമെന്ന് ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ടൂറിസ്റ്റ് ബസുകളുടെ ഇൻഷൂറൻസ് പ്രീമിയം കുത്തനെ വർധിപ്പിക്കുന്നതിൽ പ്രതിഷേധിച്ചു. പ്രസിഡൻറ് സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മണി ഉദ്ഘാടനം ചെയ്തു. ഷംന വടക്കേതിൽ സ്വാഗതവും ശ്രീജിത് നന്ദിയും പറഞ്ഞു. ഫൗസീർ, മർസൂക്ക്, രാജൻ, പപ്പൻ, സന്തോഷ്, അബ്്ദുൽകാദർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അലാവുദ്ദീൻ (പ്രസി), ഇബ്രാഹിം, ഷംന വടക്കേതിൽ (വൈസ് പ്രസി), സി. പ്രമോദ് (സെക്ര), മനോജ്, പ്രേംജി (ജോ. സെക്ര), ശ്രീജിത്ത് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.