നിലമ്പൂർ ഗവ. കോളജ്: ഒരു വർഷത്തെ പ്രവർത്തന ചെലവ്​ റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടറുടെ നിർദേശം

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതുക്കിയ റിപ്പോർട്ട് ആവശ‍്യപ്പെട്ടത് നിലമ്പൂർ: നിലമ്പൂരിന് അനുവദിച്ച സർക്കാർ കോളജി‍​െൻറ പ്രവർത്തനവുമായി ബന്ധപ്പെട്ട് പുതുക്കിയ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. ഒരു വർഷത്തെ പ്രവർത്തനത്തിന് വരുന്ന ചെലവി‍​െൻറ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനാണ് സ്പെഷ‍ൽ ഓഫിസറോട് കോളജ് വിദ‍്യാഭ‍്യാസ ഡയറക്ടർ ആവശ‍്യപ്പെട്ടത്. മൂന്ന് വർഷത്തെ പ്രവർത്തനചെലവ് റിപ്പോർട്ട് മുമ്പ് ഡയറക്ടർക്ക് സമർപ്പിച്ചിരുന്നതാണ്. ഈ വർഷം തന്നെ കോളജ് പ്രവർത്തനം ആരംഭിക്കുന്നത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ധനവകുപ്പിൽ നിന്നുള്ള അനുമതി ലഭിച്ചാൽ മാത്രമേ തുടങ്ങാനാവൂ. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള സമയത്ത് ധനവകുപ്പി‍​െൻറ അനുമതി ലഭിക്കൽ പ്രയാസകരമാണ്. ഈ സാഹചര‍്യം ഒഴിവാക്കാനാണ് പുതുക്കിയ റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചത്. ഇതിന് അംഗീകാരം ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് വിദ‍്യാഭ‍്യാസ മന്ത്രിയിൽനിന്ന് ഉറപ്പ് ലഭിച്ചതായാണ് വിവരം. കോളജ് പ്രവർത്തിക്കുന്നതിന് ആവശ‍്യമായ കെട്ടിട സൗകര‍്യം ലഭിച്ചിട്ടുണ്ടെന്ന് സ്പെഷ‍ൽ ഓഫിസർ സി.ടി. സലാഹുദ്ദീൻ പറഞ്ഞു. പൂക്കോട്ടുംപാടം ടൗണിലാണ് കെട്ടിടം. വാടക നൽകേണ്ടതില്ലെന്ന് ഉടമ അറിയിച്ചിട്ടുണ്ട്. പ്രവർത്തനം വൈകുന്നതിൽ വ‍്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ഈ വർഷം തന്നെ കോളജ് തുടങ്ങാനുള്ള നടപടിയിലേക്ക് നീങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.