പാചക വാതക സബ്സിഡി ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് അടുപ്പ് സമരം നടത്തി

കൊണ്ടോട്ടി: പാചക വാതക സബ്സിഡി ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത്ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന അടുപ്പ് സമരത്തി​െൻറ ഭാഗമായി കൊണ്ടോട്ടി മണ്ഡലംതലത്തിൽ നടത്തിയ പരിപാടി വനിത ലീഗ് ജില്ല ട്രഷറർ സറീന ഹസീബ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സംഗമം യൂത്ത് ലീഗ് ജില്ല സെക്രട്ടറി അഡ്വ. എം.കെ.സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എ. മുഹ്യുദ്ദീൻ അലി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി.കെ.സി. അബ്ദുറഹ്മാൻ, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.ടി. ഷക്കീർ ബാബു, കെ.ടി. അബ്ദുറഹ്മാൻ, കെ. ഷാഹുൽ ഹമീദ്, കെ.കെ.എം. ശാഫി, സി.ടി. റഫീഖ്, കെ.എം. അലി, കബീർ മുതുപറമ്പ്, ബഷീർ കോപ്പിലാൻ, ബഷീർ മുതുവല്ലൂർ, വി. ഖാലിദ്, സി.എ. സലാം, ശരീഫ ചീക്കോട് എന്നിവർ സംസാരിച്ചു. ബൈത്തുറഹ്മ സമർപ്പണവും പ്രതിഭകെള ആദരിക്കലും നാളെ കൊണ്ടോട്ടി: കൊട്ടൂക്കര പി.പി.എം ഹയർ സെക്കൻഡറി സ്കൂൾ 40ാം വാർഷികാഘോഷ ഭാഗമായി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിക്ക് മാനേജ്മ​െൻറ് നിർമിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ സമർപ്പണം വെള്ളിയാഴ്ച നടക്കും. വൈകീട്ട് മൂന്നിന് സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽ ദാനം നിർവഹിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള ഉപഹാരം ടി.വി. ഇബ്രാഹീം എം.എൽ.എ സമ്മാനിക്കും. നവീകരിച്ച ഹയർ സെക്കൻഡറി ലൈബ്രറി ബ്ലോക്കി​െൻറ ഉദ്ഘാടനം പി. അബ്ദുൽഹമീദ് എം.എൽ.എ നിർവഹിക്കും. കൊണ്ടോട്ടി ഡയാലിസിസ് സ​െൻററിനുള്ള ധനസഹായം പി.ടി.എ. പ്രസിഡൻറ് കെ.എ. മൂസക്കുട്ടി സ​െൻറർ ചെയർമാൻ പി.എ. ജബ്ബാർ ഹാജിക്ക് ൈകമാറും. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.