അരീക്കോട്ട് സിവിൽ സർവിസ് പരീക്ഷ പരിശീലന കേന്ദ്രം ആരംഭിച്ചു

അരീക്കോട്: സുല്ലമുസ്സലാം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള സിവിൽ സർവിസ് പരീക്ഷ പരിശീലന കേന്ദ്രം ആരംഭിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിലെ 50 കുട്ടികളെയും സെക്കൻഡറി വിഭാഗത്തിലെ 100 കുട്ടികളെയുമാണ് പ്രാഥമിക ഘട്ടത്തിൽ പരിശീലനത്തിന് തെരഞ്ഞെടുത്തത്. അഞ്ച് വർഷത്തിനകം ഇന്ത്യയിലെ വിവിധ മത്സര പരീക്ഷകളിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവും ആസ്പയർ എന്ന പരിശീലന കേന്ദ്രത്തിനുണ്ട് . ജില്ല അസിസ്റ്റൻറ് കലക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കഴിഞ്ഞ സിവിൽ സർവിസ് പരീക്ഷയിലെ ഉന്നത വിജയി ഹംന മറിയം മുഖ്യാതിഥി ആയിരുന്നു. ആർ.ഡി.ഡി ഷൈല റാം, ഡി.ഡി.ഇ പി. സഫറുല്ല, അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ, ഡോ. അശ്റഫ്, കെ.ടി. മുനീബ് റഹ്മാൻ, സി.പി. അബ്ദുൽ കരീം, എൻ.വി. സക്കരിയ, കെ. അബ്ദുസ്സലാം, അൻവർ കാരാട്ടിൽ, ഷിഹാബ് അരൂർ, സി. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.