ചെട്ടിപ്പടി മേൽപാലം

: അതിരു തിരിക്കൽ തുടങ്ങി പരപ്പനങ്ങാടി: ചമ്രവട്ടം പാതയിലെ പ്രാധാന്യമേറിയ ചെട്ടിപ്പടി െറയിൽവേ മേൽപാലത്തിനായി സ്ഥലമെടുപ്പി​െൻറ ഭാഗമായി അതിർത്തിയിൽ കല്ലിട്ട് അതിരു തിരിക്കൽ തുടങ്ങി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മ​െൻറ് കോർപറേഷനുവേണ്ടി കിറ്റുകോ ആണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് ദിവസത്തോളം നീളുന്ന പ്രവൃത്തി കഴിഞ്ഞാൽ റിപ്പോർട്ട് ആർ.ബി.ഡി.സിക്ക് കൈമാറും. ശേഷം റവന്യൂ വകുപ്പ് അതിർത്തി നിർണയം, സ്ഥലമെടുപ്പ് നടപടികൾ സ്വീകരിക്കും. സ്ഥലം വിട്ടുകൊടുക്കുന്നവരുമായി കലക്ടറേറ്റിൽ ചർച്ച നടക്കും. ഇരകൾക്ക് അർഹമായ നഷ്ട പരിഹാരം നൽകുമെന്ന് സ്ഥലം എം.എൽ.എ പി.കെ. അബ്ദുറബ്ബ് നേരത്തേ അറിയിച്ചിരുന്നു. ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഇരട്ടപ്പാതക്ക് കുറുകെയുള്ള െറയിൽവേ ഗേറ്റ് അടഞ്ഞു കിടന്നാൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ചെട്ടിപ്പടിയിൽ കാണാറുള്ളത്. ചിലപ്പോൾ വാഹനങ്ങളുടെ നിര ഒരു കിലോമീറ്ററോളം നീണ്ട് ചെട്ടിപ്പടി ജങ്ഷനിൽനിന്ന് കടലുണ്ടി റോഡിലേക്കും പരപ്പനങ്ങാടി റോഡിലേക്കുമുള്ള വാഹന ഗതാഗതം തടസ്സപ്പെടാറുമുണ്ട്. റെയിവേ ഗേറ്റ് ഇടയ്ക്കിടെ തകരാറിലാവുന്നതും പതിവാണ്. മേൽപാലം വരുന്നതോടെ ഈ ദുരിതങ്ങൾക്കെല്ലാം അറുതിയാവുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് മേൽപാലത്തിനായി അഞ്ച് കോടി രൂപ നീക്കി വച്ചതടക്കം പുതിയ സർക്കാർ വന്നതിനുശേഷം 15 കോടിയാണ് മേൽപാലത്തി​െൻറ പ്രാഥമിക നടപടികൾക്കായി നീക്കിെവച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.