സ്​​ട്രിപ്​​ മിഠായികളുടെ രൂപത്തിലും മയക്കുമരുന്നെത്തുന്നു

വണ്ടൂര്‍: ജില്ലയിൽ ഓറല്‍ സ്ട്രിപ് മിഠായികളുടെ രൂപത്തിലും മയക്കുമരുന്നെത്തുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം എക്സൈസ് അസി. കമീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മമ്പാട്, മമ്പാട്ട്മൂല സ്‌കൂളുകളുടെ പരിസരത്തുനിന്നാണ് ഇത്തരത്തിൽ മിഠായികള്‍ കണ്ടെത്തിയത്. തുടർന്ന് മഞ്ചേരിയിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ 166 പാക്കറ്റ് മിഠായികള്‍ കണ്ടെടുത്തു. ആപ്പിള്‍, കാന്‍ഡി, സ്ട്രോബറി തുടങ്ങി വ്യത്യസ്ത രുചികളിലെ മിഠായികളുടെ കവറിന് മുകളില്‍ ഫുഡ് സേഫ്റ്റി മുദ്രയുണ്ടെങ്കിലും ഇത് വ്യാജമാണെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. പാക്കറ്റുകൾക്ക് മുകളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യരുതെന്ന് എഴുതിവെച്ചിട്ടുണ്ട്. രുചിച്ച് നോക്കിയപ്പോള്‍ തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിന് പുറമെ ഒരു ഉദ്യോഗസ്ഥന് നാവില്‍ മുറിവേൽക്കുകയും ചെയ്തു. മിഠായികളുടെ വിതരണം നിര്‍ത്തിവെക്കാന്‍ എക്സൈസ് കര്‍ശന നിർദേശം നൽകി. പരിശോധനകള്‍ക്ക് കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. രാജേഷ്, പ്രിവൻറിവ് ഓഫിസര്‍ ശങ്കരനാരായണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.പി. സാജിദ്, പി. അശോക്, ആർ. സുലൈമാന്‍, പി. സുരേഷ് ബാബു എന്നിവര്‍ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.