പഞ്ചായത്ത്​ പ്രസിഡൻറ്​ കോഴ ആവശ്യപ്പെട്ട ആരോപണം: യു.ഡി.എഫ് ധർണ അഞ്ചിന്

ചെർപ്പുളശ്ശേരി: നെല്ലായ പഞ്ചായത്ത് പ്രസിഡൻറ് കരാറുകാരനിൽനിന്ന് കോഴ ആവശ്യപ്പെട്ടെന്ന ആരോപണമുന്നയിച്ച് യു.ഡി.എഫ് നെല്ലായ പഞ്ചായത്ത് ഒാഫിസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. അഞ്ചിന് രാവിലെ നടക്കുന്ന ധർണയിൽ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കും. തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരനിൽനിന്ന് കോഴ ആവശ്യപെെട്ടന്നും കെട്ടിട െപർമിറ്റ് നൽകുന്നതിൽ സ്വജനപക്ഷപാതം ആരോപിച്ചും യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ബോർഡ് യോഗം ബഹിഷ്കരിച്ചിരുന്നു. നെല്ലായ പഞ്ചായത്ത് പ്രസിഡൻറ് ഫോൺ സംഭാഷണത്തിൽ കോഴ ആവശ്യപ്പെടുന്നുണ്ടന്ന് ആരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകർ ബുധനാഴ്ച പേങ്ങാട്ടിരിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഉനൈസ് മാരായമംഗലം, മാടാല മുഹമ്മദലി എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡൻറി​െൻറ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വ്യാഴാഴ്ച പ്രതിഷേധ ധർണ നടത്തും. അതേസമയം, തനിക്കെതിരായ ആരോപണത്തിൽ സത്യമിെല്ലന്നും രാഷ്ട്രീയപേരിതമാെണന്നും പഞ്ചായത്ത് പ്രസിഡൻറ് എൻ. ജനാർദനൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.