ഗ്യാസാകാതെ പ്രതിഷേധം

പാലക്കാട്: ജി.എസ്.ടി പ്രഹരത്തിന് പുറമെ, പാവപ്പെട്ടവ​െൻറ അടുക്കളയിൽ കത്തുന്ന പാചകവാതകത്തിലും സർക്കാർ കത്തിവെച്ചിരിക്കുകയാണ്. സബ്സിഡിയോടെയുള്ള പാചകവാതക വിതരണം അടുത്ത വർഷം മാർച്ച് മുതൽ നിർത്തലാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. തീരുമാനം നടപ്പാക്കിയാൽ സാധാരണക്കാര​െൻറ മുതുകിൽ അമിതഭാരമാകും സർക്കാർ കയറ്റി വെക്കുക. കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ തെരുവോരങ്ങളിൽ വ്യാപക പ്രതിഷേധം നടന്നു. വടക്കഞ്ചേരി: ഗ്യാസ് സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ആലത്തുർ യൂത്ത് കോൺഗ്രസ്‌ പാർലമ​െൻറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സിലിണ്ടർ ചുമന്നായിരുന്നു പ്രതിഷേധം. പർലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് പാളയം പ്രദീപ് ഉദ്ഘാടനം ചെയ്തു. വി.എസ്. വിജേഷ് അധ്യക്ഷത വഹിച്ചു. ഷഹനാസ്, പ്രമോദ് തണ്ടലോട്, ഷാനവാസ്, ശശി, സുരേഷ്, കിഷോർ, സഞ്ജയ്‌, മണികണ്ഠൻ, പ്രവീൺ, വിഷ്ണു, നിർഷാദ്, ശിവദാസ്, വി.എ. മൊയ്തു, അൻവർ, സജീവ്‌, പ്രഷീൻ, സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. പത്തിരിപ്പാല: ഗ്യാസ് സിലിണ്ടറിൽ റീത്ത് വെച്ച് വെൽെഫയർ പാർട്ടി പ്രതിഷേധിച്ചു. വെെഫയർ പാർട്ടി ഒറ്റപ്പാലം, കോങ്ങാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പത്തിരിപ്പാല ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സിലിണ്ടറിൽ റീത്ത് വെച്ച് തിരികൊളുത്തി പ്രവർത്തകർ അലമുറയിട്ട് കരയുകയും ചെയ്തു. മണ്ഡലം സെക്രട്ടറി ജാഫർ പത്തിപ്പാല ഉദ്ഘാടനം ചെയ്തു. ശംസുദ്ദീൻ മാങ്കുറുശി അധ്യക്ഷത വഹിച്ചു. ഉസ്മാൻ ഒറ്റപ്പാലം, ഫാറൂഖ്, നൗഷാദ് കടമ്പഴിപ്പുറം, സമദ്, ഫാസിൽ, മുജീബ് പത്തിരിപ്പാല എന്നിവർ സംസാരിച്ചു. പാലക്കാട്: കേന്ദ്ര സർക്കാർ തീരുമാനം ജനദ്രോഹമാണെന്ന് വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം നിർവാഹക സമിതി ആരോപിച്ചു. സിലിണ്ടർ സബ്സിഡി നിർത്തലാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ജനങ്ങൾ ശക്തപ്രക്ഷോഭം നടത്തണമെന്നും യോഗം ആവശ്യപ്പട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡൻറ് കെ. സലാം അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കാജ ഹുസൈൻ, മുകേഷ്, കൃഷ്ണൻ, സലീൽ, റഫീക്ക് എന്നിവർ സംസാരിച്ചു. പാലക്കാട്: പാചക വാതക സബ്സിഡി പിൻവലിക്കാനുള്ള തീരുമാനം ജനദ്രോഹമാണെന്ന് ആം ആദ്മി പാർട്ടി. എല്‍.പി.ജി സബ്സിഡി പിൻവലിക്കണമെന്ന് മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടാത്തത് അദ്ഭുതകരമാണെന്നും ജില്ല നേതാക്കൾ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.