വെടിവെപ്പിന് ശേഷം നിലമ്പൂരിലെ കോളനികളിൽ മാവോവാദികളെത്തുന്നത് ആദ‍്യം

നിലമ്പൂർ: കരുളായി വനത്തിൽ മാവോവാദികളും പൊലീസും തമ്മിലുണ്ടായ വെടിവെപ്പിന് ശേഷം നിലമ്പൂർ മേഖലകളിലെ കോളനികളിൽ മാവോവാദികളെത്തുന്നത് ആദ‍്യമായി. നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവർ വെടിയേറ്റ് മരിച്ച വനമേഖലയുടെ തൊട്ടടുത്ത പുഞ്ചക്കൊല്ലി കോളനിയിലാണ് തിങ്കളാഴ്ച സംഘമെത്തിയത്. വഴിക്കടവ് പഞ്ചായത്തിലെ ഈ കോളനി ജനവാസകേന്ദ്രമായ ആനമറിയിൽ നിന്ന് നാല് കിലോമീറ്റർ ഉൾവനത്തിലാണ്. കാട്ടുനായ്ക്ക, -ചോലനായ്ക്ക വിഭാഗങ്ങളിലായി 64 കുടുംബങ്ങൾ താമസിക്കുന്ന ഇടമാണിത്. വെടിവെപ്പിന് മുമ്പ് ഒന്നിലധികം തവണ ഇവിടെ മാവോവാദികളെത്തിയിരുന്നു. കീഴടങ്ങുമെന്ന് പൊലീസ് കരുതിയിരുന്ന സോമനാണ് തിങ്കളാഴ്ച കോളനിയിലെത്തിയ സംഘത്തെ നയിച്ചിരുന്നത്. ശക്തമായി തിരിച്ചുവരുന്നെന്ന സൂചന നൽകാൻ കൂടിയാണ് രംഗപ്രവേശം. സംഘത്തിൽ നിന്ന് സ്ത്രീകൾ കൊഴിഞ്ഞുപോകുന്നെന്ന പ്രചാരണത്തിനും ഇത് തിരിച്ചടിയായി. രക്തസാക്ഷി വാരാചരണത്തി‍​െൻറ ഭാഗമായാണ് ഇവരെത്തിയതെന്നാണ് പൊലീസ് കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.