കോയമ്പത്തൂർ നഗരത്തിൽ ഡെങ്കിപ്പനി പടരുന്നു

പ്രതിരോധ നടപടി ഉൗർജിതം കോയമ്പത്തൂർ: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നത് ആശങ്ക ഉയർത്തി. മുൻകാലങ്ങളിൽ കാണാത്ത വിധത്തിലാണ് പനി പടരുന്നത്. 2016 ജനുവരി മുതൽ ജൂലൈ വരെ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 146 പേരിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്. ഇക്കൊല്ലം ഏഴ് മാസത്തിനിടെ 295 പേർക്ക് രോഗം ബാധിച്ചതായി ഉറപ്പുവരുത്തി. കോർപറേഷൻ പരിധിയിലെ സ്വകാര്യ ആശുപത്രികളിൽ 541 പേർ ഡെങ്കിപ്പനിക്ക് ചികിത്സ നടത്തിയതായി റിപ്പോർട്ട് ലഭിച്ചു. 2009ന് ശേഷം ഇതാദ്യമായാണ് ഡെങ്കി ഇത്രയും വലിയ ഭീഷണി ഉയർത്തുന്നത്. ഏഴ് മാസത്തിനിടെ നഗരത്തിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. ദിവസവും നൂറുകണക്കിന് പനിബാധിതരാണ് ചികിത്സ തേടി സർക്കാർ -സ്വകാര്യ ആശുപത്രികളിലെത്തുന്നത്. ജില്ലയിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന് കർമപദ്ധതി ആവിഷ്കരിക്കാൻ കലക്ടർ ടി.എൻ. ഹരിഹര​െൻറ നേതൃത്വത്തിൽ ഉന്നതതല ആലോചന യോഗം േചർന്നിരുന്നു. ഇതനുസരിച്ച് കോയമ്പത്തൂർ കോർപറേഷനിൽ തീവ്രയജ്ഞ പരിപാടിക്ക് രൂപം നൽകിയിരിക്കയാണ്. ഡെങ്കി കണ്ടെത്തിയ 19 ഇടങ്ങൾ കേന്ദ്രീകരിച്ച് ശുചീകരണ- പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്താനാണ് തീരുമാനം. ഡൊമസ്റ്റിക് ബ്രീഡിങ് ചെക്കേഴ്സ് (ഡി.ബി.സി) എന്ന പേരിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരുടെ സംഘം വീടുകളും മറ്റും സന്ദർശിച്ച് നടപടി സ്വീകരിച്ചുവരികയാണ്. വ്യാജ ഒാേട്ടാമൊൈബൽ സ്പെയർ പാർട്സ് പിടികൂടി കോയമ്പത്തൂർ: വ്യാജ ഒാേട്ടാമൊബൈൽ സ്െപയർ പാർട്സ് വിൽപന നടത്തിയ മൂന്ന് കടയുടമകളുടെ പേരിൽ കേസെടുത്തു. സത്യമംഗംലം റോഡിലെ ബാലാജി ഒാേട്ടാ സ്പെയേഴ്സ് ഉടമ സതീഷ്കുമാർ, ലോട്ടസ് ഒാേട്ടാ സ്പെയേഴ്സ് ഉടമ ജ്യോതികുമാർ, കാരമട റോഡിലെ റോനാക് ഒാേട്ടാ പാർട്സ് ഉടമ രാജേന്ദ്രകുമാർ മാണിക്ചന്ദ് എന്നിവരുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സി.ബി.സി.െഎ.ഡി കോയമ്പത്തൂർ യൂനിറ്റ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഹീറോ മോേട്ടാർ കോർപറേഷൻ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്പനിയുടെ പേരിലുള്ള ടൂൾബോക്സ്, ലോക്ക്, റബർ ബുഷുകൾ, കാം ചെയിൻ കിറ്റ് തുടങ്ങി നിരവധി വ്യാജ പാർട്സ് പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.