പെരുമാട്ടി സംഘർഷം: രണ്ട്​ പരാതിയിലായി 15 പേർക്കെതിരെ കേസ്​

ചിറ്റൂർ: പെരുമാട്ടിയിൽ കഴിഞ്ഞദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളിലായി 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബൈക്ക് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്. നന്ദിയോട് സ്വദേശികളായ സന്തോഷ്, ശ്യാമളദാസ് എന്നിവർക്കെതിരെയാണ് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ ശ്യാമളയുടെ പരാതിയിൽ കേസെടുത്തത്. തിങ്കളാഴ്ച രാവിെല പത്തരയോടെ പാട്ടികുളത്തിന് സമീപം വേമ്പ്രയിലാണ് ബൈക്ക് കത്തിച്ചത്. ഞായറാഴ്ച വൈകുന്നേരം ശ്യാമളയും മറ്റ് രണ്ട് സ്ത്രീകളും, മദ്യപിച്ച് ബഹളം വെച്ച യുവാക്കളെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഉന്തിലും തള്ളിലും ദേഹാസ്വാസ്ഥ്യമുണ്ടായ മൂന്ന് സ്ത്രീകളെ വിളയോടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പം ആശുപത്രിയിലെത്തിയ ശ്യാമളയുടെ ഭർത്താവ് മണികുമാര​െൻറ ബൈക്ക് അവിടെെവച്ച് മറ്റൊരു വാഹനത്തിലാണ് ഇവർ വീട്ടിലേക്ക് പോയത്. തിങ്കളാഴ്ച രാവിലെ ബൈക്കെടുക്കാൻ തിരികെയെത്തിയപ്പോൾ വാഹനം കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. തരകൻ ചള്ളയിലെ നാരായണ​െൻറ പരാതിയിൽ ജനതാദൾ പ്രവർത്തകരായ 13 പേർക്കെതിരെ കേസെടുത്തു. നാരായണ​െൻറ മക്കൾ ജനതാദളിൽ നിന്ന് സി.പി.എമ്മിലേക്ക് മാറിയതിനെത്തുടർന്നുണ്ടായ വൈരാഗ്യം മൂലം വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയെന്നാണ് പരാതി. ആക്രമണത്തിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറി​െൻറ ചില്ലുകൾ തകർന്നിരുന്നു. നാരായണ​െൻറ പരാതിയിൽ സമീപവാസികളായ മണികുമാരൻ, രമേഷ് ലാൽ, സതീഷ്, സജിൽ, സജിത്ത്, മധു, അനിൽകുമാർ, ശശി, രാജേഷ്, ഷൈജു, അനീഷ്, മുരുകൻ, മനു എന്നിവർക്കെതിരെ കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.