ദലിത്​ യുവതിയെ പീഡിപ്പിച്ചതിന്​ ചാനല്‍ കാമറമാനെതിരെ കേസ്​

ദലിത് യുവതിയെ പീഡിപ്പിച്ചതിന് ചാനല്‍ കാമറമാനെതിരെ കേസ് ചെന്ത്രാപ്പിന്നി: ദലിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ചാനല്‍ കാമറമാനെതിരെ കേസ്. സ്വകാര്യ ചാനലി​െൻറ കൊച്ചി യൂനിറ്റിലെ കാമറമാൻ പൂക്കോട്ടുംപാടം സ്വദേശി അഭിലാഷിനെതിരെയാണ് മതിലകം പൊലീസ് കേസെടുത്തത്. എടത്തിരുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. 2011ല്‍ സൃഹൃത്തി​െൻറ വിവാഹത്തിന് നിലമ്പൂരില്‍ എത്തിയ യുവതി അവിടെ വെച്ചാണ് അഭിലാഷിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് 2012 മുതല്‍ 2016 വരെ ഗുരുവായൂര്‍, ചോറ്റാനിക്കര, ഇരുമ്പനം എന്നിവിടങ്ങളിലായി പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്മാറിയതോടെ കഴിഞ്ഞ ദിവസം യുവതി ഇരിങ്ങാലക്കുട വനിത പൊലീസ് സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.