പാതയോരങ്ങളിൽ റമ്പൂട്ടാന്‍ വിൽപന സജീവം

ചങ്ങരംകുളം: പാതയോരങ്ങളിൽ റമ്പൂട്ടാന്‍ വിൽപന സജീവമായി. വിദേശിയും പഴവിപണിയിലെ വി.ഐ.പിയുമായ റമ്പൂട്ടാന് വിപണിയില്‍ നല്ല ഡിമാൻറുണ്ട്. സംസ്ഥാനത്ത് അടുത്ത കാലത്താണ് റമ്പൂട്ടാന്‍ കൃഷി ആരംഭിച്ചത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇവ ഏറ്റവും കൂടുതൽ വളർത്തുന്നത്. ഇപ്പോൾ വിളവെടുപ്പ് നടത്തി പാതയോരങ്ങളില്‍ വില്‍പനക്കെത്തിച്ചിരിക്കുകയാണ്. ലഗാന്‍ എന്ന ഇനം 300 രൂപക്കും നാടന്‍ ഇനം 200 രൂപക്കുമാണ് വില്‍ക്കുന്നത്. കേരളത്തില്‍ കൃഷി ഇറക്കാന്‍ തുടങ്ങിയതോടെയാണ് വ്യാപകമായി റമ്പൂട്ടാന്‍ വിപണിയിലെത്താൻ തുടങ്ങിയതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ മാസം വരെയാണ് കേരളത്തില്‍ റമ്പൂട്ടാൻ വിളവെടുപ്പ് സമയം. ബോധവൽക്കരണ ക്ലാസും സി.പി.ടി.എ യോഗവും ചങ്ങരംകുളം: നെല്ലിശ്ശേരി എ.യു.പി. സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സി.പി.ടി.എ യോഗവും ചേർന്ന് കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി. വിദ്യാർഥികളും രക്ഷിതാക്കളും എന്ന വിഷയത്തിൽ ഡയറ്റ് പ്രതിനിധി സുനിൽ അലക്സ് ക്ലാസ് നയിച്ചു. പി-.ടി.എ പ്രസിഡൻറ് ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ അടാട്ട് വാസുദേവൻ, സബിത അനിൽ, ഫാറൂഖ്, റഷീദ് കെ. മൊയ്തു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.