ചിത്രക്ക് പിന്തുണയർപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ്​ പ്രതിഷേധ ഓട്ടം നടത്തി

പാലക്കാട്: ഏഷ്യൻ ചാമ്പ്യനായിട്ടും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ അവസരം നിഷേധിക്കപ്പെട്ട പി.യു. ചിത്രയുടെ നിയമ പോരാട്ടങ്ങൾക്ക് പിന്തുണയർപ്പിച്ച് നഗരത്തിൽ കൗമാരം കുതിച്ചു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കോട്ടമൈതാനത്ത് സംഘടിപ്പിച്ച 'പ്രതിഷേധ ഓട്ടം' അഞ്ചുവിളക്ക് പരിസരത്ത് മുൻ ഇന്ത്യൻ ഫുട്ബാൾ താരം അബ്ദുൽ ഹകീം ഫ്ലാഗ് ഓഫ് നിർവഹിച്ചു. പ്രതിഷേധ ഓട്ടം മൈതാനം ചുറ്റി മുനിസിപ്പൽ ഓഫിസ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ പൊതുയോഗം സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ലോക മീറ്റിൽ മത്സരിക്കാൻ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷൻ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളിൽ ചിത്രയുടെ അത്ര യോഗ്യതയില്ലാത്ത താരങ്ങളെ പോലും അവസാന നിമിഷം ടീമിൽ ഉൾപ്പെടുത്തി ദേശീയ ഫെഡറേഷൻ ചിത്രക്കെതിരായ അനീതിയുടെ ആഴം വെളിവാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചിത്രക്കെതിരായ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണം. ലോക മീറ്റെന്ന ചിത്രയുടെ സ്വപ്നത്തിനു മേൽ കരിനിഴൽ വീഴ്ത്തിയ ഉന്നതരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല അഡ്ഹോക് കമ്മിറ്റി കൺവീനർ റഷാദ് പുതുനഗരം അധ്യക്ഷത വഹിച്ചു. ചിത്രക്ക് നീതി ലഭിക്കാൻ ഒറ്റയാൾ പോരാട്ടം നയിച്ച നാരായണ സ്വാമി, റഫറി കാജ ഹുസൈൻ, നന്മ സാംസ്കാരിക വേദി ചെയർമാൻ അഫ്സൽ, ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി അംഗം മുകേഷ് എന്നിവർ സംസാരിച്ചു. ജില്ല അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ സതീഷ് മേപ്പറമ്പ്, വി.എം. നൗഷാദ് ആലവി, രമേഷ്, കെ.എം. സാബിർ അഹ്സൻ, സതീഷ് മേപ്പറമ്പ്, ഷഫീഖ് അജ്മൽ, അഫ്സൽ, സി.എം. റഫീഅ, ഡോ. സാജിദ്, അക്ബറലി കൊല്ലങ്കോട്, അൻസർ പത്തിരിപ്പാല, ഫിറോസ് എടത്തറ എന്നിവർ നേതൃത്വം നൽകി. cap pg1 ചിത്രക്കെതിരായ ഉന്നതതല ഗൂഢാലോചനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കോട്ടമൈതാനിയിൽ സംഘടിപ്പിച്ച പ്രതിഷേധ ഓട്ടം മുൻ ഇന്ത്യൻ ഫുട്ബാൾ താരം മുഹമ്മദ് ഹകീം ഫ്ലാഗ് ഓഫ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.