കരിപ്പൂരിലെ രാജ്യാന്തര ടെർമിനൽ: നിർമാണം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്​ഥനെത്തി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പുതുതായി നിർമിക്കുന്ന രാജ്യാന്തര ആഗമന ടെർമിനലി​െൻറ നിർമാണം വിലയിരുത്താൻ ഡൽഹിയിൽനിന്ന് ഉന്നത ഉദ്യോഗസ്ഥനെത്തി. എയർപോർട്ട് അതോറിറ്റി ജനറൽ മാനേജർ (എൻജി. സിവിൽ) സജീവ് ജിൻഡലാണ് തിങ്കളാഴ്ച കരിപ്പൂരിലെത്തിയത്. എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. കരിപ്പൂരിലെത്തിയ സജീവ് ജിൻഡൽ നിർമാണപ്രവൃത്തികൾ വിലയിരുത്തി. 85 കോടി രൂപ ചെലവിലാണ് പുതിയ ടെർമിനലി​െൻറ നിർമാണം. എസ്കലേറ്റർ, ലിഫ്റ്റ്, കൺവെയറുകൾ എന്നിവയുടെ നിർമാണമാണ് നടക്കുന്നത്. കെട്ടിടനിർമാണവും മറ്റ് സുരക്ഷക്രമീകരണങ്ങളും നവംബർ, ഡിസംബർ മാസത്തോടെ പൂർത്തിയാക്കുമെന്ന് എയർപോർട്ട് ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മാർച്ചിൽ പുതിയ െടർമിനൽ കമീഷൻ ചെയ്യാനാണ് തീരുമാനം. 17,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന കെട്ടിടത്തി​െൻറ നിർമാണം ഏകദേശം അന്തിമഘട്ടത്തിലാണ്. വിശാലമായ കസ്റ്റംസ് ഹാൾ, കൂടുതൽ എക്സ്-റേ മെഷീൻ, കൺവെയർ ബെൽറ്റ് എന്നിവയടക്കം പുതിയ ടെർമിനലിലുണ്ടാകും. ടെർമിനൽ കെട്ടിടത്തിൽ എയർ കണ്ടീഷനർ, ലിഫ്റ്റ്, എയ്റോബ്രിഡ്ജ്, എസ്കലേറ്റർ, ഇൻലൈൻ എക്സ്റേ തുടങ്ങിയവ സ്ഥാപിക്കാൻ 35 കോടിയോളം രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. നിലവിൽ 916 യാത്രക്കാരാണ് ടെർമിനലിൽ ഉൾക്കൊള്ളാൻ കഴിയുക. പുതിയ ടെർമിനലിൽ ഒരേസമയം 1527 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. കരിപ്പൂരിലെ ജോ.ജനറൽ മാനേജർ (എൻജി. സിവിൽ) എം. ശിവരാജു, ജോ. ജനറൽ മാനേജർ (എൻജി. ഇലക്ട്രിക്കൽ) കെ.പി.എസ്. കർത്ത, നിർമാണ ചുമതലയുള്ള കമ്പനി പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.