രാഷ്​ട്രീയ സംഘർഷം; കാറും ബൈക്കുകളും തകർത്തു

ചിറ്റൂർ: പെരുമാട്ടിയിൽ രാഷ്ട്രീയ സംഘർഷം, ബൈക്കുകളും കാറും നശിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗത്തി‍​െൻറ ഭർത്താവി‍​െൻറ ബൈക്കും സി.പി.എം പ്രവർത്തകരുടെ കാറും ബൈക്കുമാണ് അക്രമത്തിൽ നശിപ്പിക്കപ്പെട്ടത്. പാട്ടികുളം, വേമ്പ്ര ഭാഗങ്ങളിൽ ഞായറാഴ്ച മുതൽ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. ഇതി‍​െൻറ തുടർച്ചയായാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ഞായറാഴ്ച വൈകീട്ട് വേമ്പ്ര തരകൻ ചള്ളയിൽ മദ്യപിച്ച് ബഹളം വെച്ച സമീപവാസികൾ തന്നെയായ യുവാക്കളെ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സജിതയും പ്രദേശത്തെ സ്ത്രീകളും ചേർന്ന് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകോപിതരായ യുവാക്കൾ സ്ത്രീകളുൾപ്പെടെയുള്ളവരെ മർദിച്ചതായി ആരോപിച്ച് പ്രദേശവാസികളായ സുജന, ഇന്ദിര എന്നിവരും ബ്ലോക്ക് പഞ്ചായത്ത് അംഗവും വിളയോടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവരോടൊപ്പം ആശുപത്രിയിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗത്തി‍​െൻറ ഭർത്താവ് മണി കുമാര‍​െൻറ ബൈക്കാണ് ആശുപത്രിയിൽനിന്ന് കടത്തിക്കൊണ്ടുപോയി കത്തിച്ചത്. തിങ്കളാഴ്ച രാവിലെ വേമ്പ്രക്കു സമീപത്ത് കൊണ്ടുപോയാണ് വാഹനം കത്തിച്ചത്. സമീപത്തുവെച്ചുതന്നെ സി.പി.എം പ്രവർത്തകരുടെ കാറും ബൈക്കും തകർക്കെപ്പട്ടിട്ടുണ്ട്. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം സജിതയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്ന പരാതിയിൽ തരകൻ ചള്ള സ്വദേശികളായ സതീഷ്, വിനു എന്നിവർക്കെതിരെ മീനാക്ഷിപുരം പൊലീസ് കേസെടുത്തു. തരകൻ ചള്ള സ്വദേശി രമേഷിനെ അക്രമിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തു എന്ന പരാതിയിൽ ആദിത്യൻ, ദീപക്ക് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സി.പി.എം പ്രവർത്തകനായിരുന്ന രമേഷ് ജനതാദളിലേക്ക് മാറിയതി‍​െൻറ വൈരാഗ്യമാണ് ഇയാളെ ആക്രമിക്കുന്നതിൽ കലാശിച്ചത്. സി.പി.എം പ്രവർത്തകനായ സതീഷി‍​െൻറ പരാതിയിൽ മണി കുമാരൻ, രമേഷ്, ലാൽ, സജിത്, സജിൻ, രതീഷ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പാട്ടികുളത്തു െവച്ച് മർദിച്ചുവെന്ന പരാതിയിലാണ് കേസ്. വാഹനങ്ങൾ തകർത്ത സംഭവത്തിൽ പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു. എസ്.പി, എ.എസ്.പി എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.