ക്ഷേമനിധിയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം അവസാനിപ്പിക്കണം

തിരൂർ: പുരാണ പാരായണക്കാരെയും െലെറ്റ് ആൻഡ് സൗണ്ട് കൈകാര്യം ചെയ്യുന്നവരെയും ക്ഷേമനിധിയിൽനിന്ന് ഒഴിവാക്കാനുള്ള ക്ഷേമനിധി ബോർഡി​െൻറ തീരുമാനത്തിൽ സ്റ്റേജ് ആർടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) മലപ്പുറം ജില്ല സമ്മേളനം പ്രതിഷേധിച്ചു. തിരൂർ ലളിതകല സമിതിയിൽ നടന്ന സമ്മേളനം സേൽറ്റി തിരൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഡോ. കുമാരി സുകുമാരൻ അധ്യക്ഷത വഹിച്ചു. ഗായകൻ ഫിറോസ്ബാബു മുഖ്യപ്രഭാഷണം നടത്തി. കെ.എക്സ്. ആൻറോ, ടി.പി. ചന്തുമാസ്റ്റർ, പി.ആർ. സുന്ദരൻ, ടോംചന്ദ്, പി.എം. മുസ്തഫ, മുഹമ്മദലി കൂട്ടായി, സന്തോഷ് ബാബു ഷാ, ജോയ് വിൻസ​െൻറ്, പി.ആർ. സുന്ദരൻ, അനിൽ കോവിലകം, ഈശ്വർ തിരൂർ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന കലാകാരന്മാരായ പി.പി. യൂനസ് ഉസ്താദ്, നരൻ ചെമ്പൈ, ബാവ കൊടാശ്ശേരി, ഹംസ കുറുക്കോൾ, മുഹമ്മദലി കൂട്ടായി എന്നിവരെ ആദരിച്ചു. പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി അശോകൻ വയ്യാട്ട് സ്വാഗതവും ജോ. സെക്രട്ടറി മനോജ് ചമ്രവട്ടം നന്ദിയും പറഞ്ഞു. സംഗീത നിശക്ക് യൂനസ് ഉസ്താദ്, ഫിറോസ് ബാബു, യമുന പാലാട്ട്, കെ. ഹരിദാസ്, പി.സി. വിക്രമൻ, ഹംസ ലയം, റസാഖ്, ശശി പെരുവഴിയമ്പലം, ടി.വി. മുഹമ്മദ്, ഷംസുദ്ദീൻ മുണ്ടേക്കാട്ട്, സുകുമാരൻ പച്ചാട്ടിരി, നരൻ ചെമ്പൈ, േപ്രമൻ, പി.ആർ. സുന്ദരൻ, ഹംസ കുറുക്കോൾ, കൃഷ്ണൻ പച്ചാട്ടിരി, മുഹമ്മദലി കൂട്ടായി, പി.എം. മുസ്തഫ, വൈഷ്ണവ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.