ലൈഫ്​ മിഷൻ ഭവനപദ്ധതി: കൊണ്ടോട്ടിയിലെ പട്ടികയിൽ വാഴക്കാട്​, ചേ​േല​മ്പ്ര പഞ്ചായത്തിലുള്ളവർ

കൊണ്ടോട്ടി: സംസ്ഥാന സർക്കാറി​െൻറ ഭവനനിർമാണ പദ്ധതിയായ ലൈഫ് മിഷ​െൻറ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടത് കൊണ്ടോട്ടി നഗരസഭക്ക് പുറത്തുള്ളവർ. കൊണ്ടോട്ടി നഗരസഭയുടെ പ്രാഥമിക ഗുണഭോക്തൃ പട്ടികയിലാണ് വാഴക്കാട്, ചേലേമ്പ്ര ഗ്രാമപഞ്ചായത്തുകളിലുള്ളവർ ഉൾപ്പെട്ടിരിക്കുന്നത്. ഒരു വാർഡിൽ പൂർണമായി ചേേലമ്പ്ര പഞ്ചായത്തിലുള്ളവരാണ് കടന്നുകൂടിയിരിക്കുന്നത്. നഗരസഭയിലെ അഞ്ചു വാർഡുകളിൽ കുടുംബശ്രീ പ്രവർത്തകർ സർവേ നടത്തിയില്ലെന്ന് കൗൺസിലർമാർ ആരോപിച്ചു. പ്രാഥമിക ഗുണഭോക്തൃ പട്ടികക്ക് അംഗീകാരം നൽകാൻ തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് പട്ടികയിലെ അബദ്ധം മനസ്സിലായത്. കുടുംബശ്രീയാണ് പട്ടിക തയാറാക്കി നഗരസഭക്ക് ൈകമാറിയത്. പട്ടികയിൽ വീടില്ലാത്ത 55 പേരും വീടും സ്ഥലവുമില്ലാത്ത 293 പേരുമാണ് ഉൾപ്പെട്ടത്. നഗരസഭ പരിധിയിലുള്ളവർ മറ്റേതെങ്കിലും പഞ്ചായത്തി​െൻറ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കുടുംബശ്രീ ജില്ല മിഷനുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കൗൺസിൽ യോഗം സെക്രട്ടറിക്ക് നിർദേശം നൽകി. നഗരസഭയിലെ 23, 26, 27, 30, 39 വാർഡുകളിൽ കുടുംബശ്രീ പ്രവർത്തകർ ലൈഫ് മിഷൻ സർവേ നടത്തിയിട്ടില്ല. വാർഡുകളുടെ ചുമതലയുള്ള കുടുംബശ്രീ എ.ഡി.എസിനായിരുന്നു സർവേയുടെ ചുമതല. വാർഡ് പുനഃക്രമീകരണം നടന്നപ്പോൾ ഈ വാർഡുകളിൽ എ.ഡി.എസ് രൂപവത്കരിച്ചിട്ടില്ലെന്ന കാര്യവും യോഗത്തിൽ ചൂണ്ടിക്കാട്ടി. കുടുംബശ്രീ ഭാരവാഹികളുടെ നിരുത്തരവാദ പെരുമാറ്റം സംബന്ധിച്ച് ജില്ല, സംസ്ഥാന കോ-ഓഡിനേറ്റർമാരെ അറിയിക്കാനും യോഗം തീരുമാനിച്ചു. പ്രാഥമിക ഗുണഭോക്തൃ പട്ടിക നഗരസഭ കാര്യാലയത്തിലും പ്രധാനയിടങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൗൺസിലർമാരുടെ കൈവശവും പട്ടികയുണ്ട്. പരാതികളിൽ ആഗസ്റ്റ് അഞ്ച് വരെ അപ്പീൽ നൽകാം. നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.