ക​ട​ലു​ണ്ടി​പ്പു​ഴ​യി​ല്‍ ജ​ല അ​തോ​റി​റ്റി കു​ഴി​ക​ളി​ലെ ജ​ല​മൂ​റ്റേ​ണ്ട ഗ​തി​കേ​ടി​ൽ

മഞ്ചേരി: കടലുണ്ടിപ്പുഴയില്‍ ആനക്കയം ചെക്ക്ഡാമിന് സമീപത്ത് പുഴ പൂർണമായി വരണ്ടതോടെ പദ്ധതിയെ ആശ്രയിക്കുന്ന കുടുംബങ്ങൾക്ക് വെള്ളംകുടി മുട്ടി. ഇത്രയും കുടുംബങ്ങൾക്ക് വെള്ളമെത്തിക്കാൻ ഡാമിന് താഴ്ഭാഗത്തെ കുഴികളിലെ വെള്ളം മോട്ടോറും പൈപ്പും ഉപയോഗിച്ച് കിണറ്റിന് സമീപത്തേക്ക് ഊറ്റിയെടുക്കുകയാണ് ജല അതോറിറ്റി. ആനക്കയം പഞ്ചായത്തിലും മഞ്ചേരി നഗരസഭയിലുമുള്ള 2000ത്തോളം കുടുംബങ്ങൾക്കാണ് ഇവിടെനിന്ന് വെള്ളം. ഏപ്രിൽ രണ്ടുവരെ പ്രതിദിനം 20 മണിക്കൂർ പമ്പിങ് നടത്തിയിരുന്നത് കഴിഞ്ഞ ദിവസം മുതൽ നാലുമണിക്കൂറായി ചുരുക്കി. സാധാരണ നൽകിയിരുന്ന വെള്ളത്തിെൻറ അഞ്ചിൽ ഒരു ഭാഗമേ ഇപ്പോൾ നൽകാൻ കഴിയുന്നുള്ളൂ. കൂട്ടിലങ്ങാടി പഞ്ചായത്തും മലപ്പുറം, മഞ്ചേരി നഗരസഭകളുമടക്കം പുഴ കടന്നുപോകുന്ന പ്രദേശങ്ങളെല്ലാം ചെറുകിട ശുദ്ധജല പദ്ധതികളുടെ സ്രോതസ്സായി കടലുണ്ടി പുഴയെയാണ് കാണുന്നത്. ഇതിൽ ആനക്കയത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന, ട്രീറ്റ്മെൻറ് പ്ലാേൻറാടുകൂടിയ പദ്ധതിയാണ് വെള്ളമില്ലാതെ കടുത്ത പ്രതിസന്ധി നേരിടുന്നത്. 2013ലാണ് ചെക്ക്ഡാം നിര്‍മിച്ചത്. മഴക്കാലത്ത് വെള്ളം തുറന്നുവിടാനും വേനലില്‍ ചെക്ക്ഡാമില്‍ ചീര്‍പ്പുകള്‍ക്കിടയില്‍ കട്ടിയുള്ള മണ്ണിട്ട് വെള്ളം കെട്ടിനിര്‍ത്താനുമാണ് സൗകര്യം. ഈ വേനലില്‍ തുടക്കത്തില്‍ വെള്ളം കെട്ടി നിര്‍ത്താനാവാത്തതിനാല്‍ ഏറെ ഒഴുകിപ്പോയി. മണ്ണ് നിറച്ചത് ഒഴുകി നീങ്ങിയതോടെ ഒരുമാസത്തിന് ശേഷം ഇത് വീണ്ടും ചെയ്യേണ്ടിയും വന്നു. നേരിയ തോതില്‍ നീരൊഴുക്കുണ്ടായ ഘട്ടത്തില്‍ പുഴയോരങ്ങളില്‍ കിണറുകളില്‍ വേനലിലും വെള്ളമുണ്ടായിരുന്നു. എന്നാല്‍, ചെക്ക്ഡാമിനു താഴ്ഭാഗം ഇപ്പോള്‍ വരണ്ടുണങ്ങിയ സ്ഥിതിയായി. 1600 ഗാര്‍ഹിക കണക്ഷനും 150 പൊതുടാപ്പുകളും ഉള്ള ശുദ്ധജല വിതരണ പദ്ധതിക്ക് സമീപമാണ് ഡാം നിര്‍മിച്ചത്. ചെക്ക്ഡാം നിർമിക്കുന്നതിന് മുമ്പ് കടുത്ത വേനലിൽ പുഴയിൽ കുഴികളിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് ശുദ്ധജല പദ്ധതിയുടെ കിണറിന് സമീപത്തേക്ക് പമ്പിങ് നടത്തി വെള്ളത്തിെൻറ അളവ് ഉയർത്താറായിരുന്നു പതിവ്. നാലുകോടിയോളം രൂപ മുടക്കി സ്ഥിരം തടയണ നിർമിച്ച ശേഷവും ഇപ്രകാരം കുഴികളിലെ വെള്ളം ഊറ്റേണ്ട ഗതികേടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.