പിന്നിട്ടത് ആറര മാസം: പരിമിതിക്കിടയിലും തിരക്കൊഴിയാതെ മഞ്ചേരി ഫയര്‍ യൂനിറ്റ്

മഞ്ചേരി: ആറര മാസംകൊണ്ട് 60 തീപിടിത്തവും 41 മറ്റ് അപകടങ്ങളും കൈകാര്യം ചെയ്ത് മഞ്ചേരിയിലെ അഗ്നിശമനസേനാ വിഭാഗം. വാടകക്കെട്ടിടത്തില്‍ താല്‍ക്കാലിക സംവിധാനങ്ങളുമായി പ്രവര്‍ത്തിക്കുന്ന യൂനിറ്റ് അസൗകര്യങ്ങളുടെ നടുവിലാണെങ്കിലും ജോലിക്ക് കുറവില്ല. കഴിഞ്ഞ മാര്‍ച്ച് ഒന്നിന് മഞ്ചേരി കച്ചേരിപ്പടിയിലെ ബസ്സ്റ്റാന്‍ഡില്‍ താല്‍ക്കാലിക കെട്ടിടത്തിലാണ് ഫയര്‍ യൂനിറ്റ് തുടങ്ങിയത്. വിവിധ അപകടങ്ങളിലായി ഇക്കാലയളവിനുള്ളില്‍ ഏഴുപേരുടെ ജീവന്‍ രക്ഷിക്കാനായി. അപടത്തില്‍പെട്ട എട്ട് മൃഗങ്ങളെയും രക്ഷപ്പെടുത്തി. തീപിടിത്ത അപകടങ്ങളില്‍ ഫയര്‍ യൂനിറ്റിന്‍െറ ഇടപെടല്‍കൊണ്ട് ഒന്നര കോടിയോളം രൂപയുടെ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനായെന്നും ജീവനക്കാര്‍ പറയുന്നു. മൂന്ന് വാഹനങ്ങള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ല. ഒരു വാട്ടര്‍ ടെന്‍ഡര്‍ മാത്രമാണ് ലഭിച്ചത്. കാര്യക്ഷമമായി സേവനം ചെയ്തതിന് മുഖ്യമന്ത്രിയുടെ ഫയര്‍സര്‍വിസ് മെഡല്‍ മഞ്ചേരി യൂനിറ്റിലെ ഫയര്‍മാന്‍ കെ. മുഹമ്മദ്കുട്ടിക്ക് ലഭിച്ചിരുന്നു. ഇതേ കാലയളവില്‍ അഞ്ചുപേര്‍ വകുപ്പുതല റിവാര്‍ഡിനും അര്‍ഹരായി. സ്ഥിരമായി കെട്ടിടവും ഗാരേജുമില്ലാതെയാണ് പ്രവര്‍ത്തനം. സ്ഥിരം കെട്ടിടത്തിന് നറുകരയില്‍ ഭൂമി കണ്ടത്തെിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.