റമദാന്‍ പുണ്യത്തില്‍ പുതുപ്പറമ്പ് ജുമാമസ്ജിദ് വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്തു

കോട്ടക്കല്‍: ചരിത്ര സ്മരണകളുടെ പഴക്കവും പാരമ്പര്യവുമുള്ള പുതുപ്പറമ്പ് ജുമാമസ്ജിദ് പുന$പ്രവൃത്തികള്‍ക്ക് ശേഷം വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്തു. പ്രതാപകാലത്തെ അനുസ്മരിക്കും വിധം കൊത്ത് പണികളും പഴമ മുറ്റി നില്‍ക്കുന്ന പള്ളി ചിനയും പടിപ്പുരയും പുതുമയോടെ പുനരാവിഷ്ക്കരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആയിരത്തിഎഴുന്നൂറോളം വീടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മഹല്ല്. സൗകര്യങ്ങളുടെ അപര്യാപ്തത കാരണമാണ് പുനര്‍നിര്‍മിച്ചത്. ഒരേ സമയം മൂവായിരത്തിലേറെ പേര്‍ക്ക് നമസ്കരിക്കാനുള്ള സൗകര്യവുമുള്ള പള്ളി ജില്ലയിലെ ഏറ്റവും വലിയ പള്ളിയാണെന്നാണ് അവകാശം. 200 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് വിശ്വാസം. പണ്ഡിത വര്യനായ താനൂര്‍ അബ്ദുറഹിമാന്‍ ഷയ്ഖാണ് അന്ന് ശിലയിട്ടത്. സുന്നി യുവജന സംഘത്തിന്‍െറ യൂനിറ്റിന് തുടക്കമിട്ടതും മസ്ജിദ് അങ്കണത്തില്‍ നിന്നാണെന്നും പറയപ്പെടുന്നു. പുതുപ്പറമ്പ് പള്ളിയില്‍ നിന്നായിരുന്നു 1951ല്‍ സമസ്ത കേരള മത വിദ്യാഭ്യാസ ബോര്‍ഡ് രൂപവത്കരിച്ചത്. പിന്നീട് പ്രവര്‍ത്തനമാരംഭിച്ച സമസ്തയുടെ ആദ്യ അച്ചടിശാലയായ ‘അല്‍ബയാന്‍’ പള്ളിയുടെ നിയന്ത്രണത്തിലായിരുന്നു. സമസ്തയുടെ കീഴിലുള്ള 9,500 മദ്റസകളില്‍ ആദ്യ മദ്റസയായി അറിയപ്പെടുന്നത് പള്ളിക്ക് കീഴിലുള്ള ബയാനുല്‍ ഇസ്ലാം മദ്റസയാണ്. മൂന്നു കോടി രൂപ ചെലവഴിച്ച് നാട്ടുകാരുടേയും പ്രവാസികളായ നാട്ടുകാരുടേയും പ്രയത്നത്തിലാണ് നിര്‍മാണം പൂര്‍ത്തിയായത്. രണ്ട് വര്‍ഷം മുമ്പായിരുന്നു പ്രവൃത്തികള്‍ക്ക് തുടക്കമായത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. ത്വയ്യിബ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. സി.എച്ച്. ബാപ്പുട്ടി മുസ്ലിയാര്‍, ടി. അഹമ്മദ് ഹാജി, സി.എച്ച്. ബാപ്പു ഫൈസി, ഇ.കെ.സി. കുഞ്ഞിമുഹമ്മദ് ഹാജി, ജലീല്‍ റഹ്മാനി വാണിയന്നൂര്‍ എന്നിവര്‍ സംസാരിച്ചു. ഇ.കെ. കുഞ്ഞാവ സ്വാഗതവും കെ.കെ. പോക്കര്‍ ഹാജി നന്ദിയും പറഞ്ഞു. റമദാന്‍ കിറ്റ് വിതരണം ഇന്ന് പരപ്പനങ്ങാടി: നഗരസഭ അഞ്ച്, ആറ് ഡിവിഷന്‍ ഗ്ളോബല്‍ കെ.എം.സി.സി സംഘടിപ്പിക്കുന്ന റമദാന്‍ കിറ്റ് വിതരണം തിങ്കളാഴ്ച രാവിലെ പത്തിന് ചെട്ടിപ്പടി മൊടുവിങ്ങല്‍ പള്ളി പരിസരത്ത് നടക്കും. കൗണ്‍സിലര്‍ വി.പി. ബുശ്റ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.