ദിശ തെറ്റിയുള്ള ബസ് എടുക്കല്‍ അപകട ഭീഷണിയുയര്‍ത്തുന്നു

എടപ്പാള്‍: കണ്ടനകം കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് വഴി തെറ്റായ ദിശയില്‍ ഇറങ്ങിപ്പോകുന്ന ബസുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. തൃശൂര്‍ ഭാഗത്തുനിന്ന് വരുന്ന ചില ബസുകളാണ് അകത്തേക്ക് പ്രവേശിക്കേണ്ട വഴിയിലൂടെ സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്നത്. ഈ ബസുകള്‍ പുറത്തേക്ക് പോകേണ്ട ഭാഗത്തുകൂടിയാണ് അകത്തേക്ക് പ്രവേശിക്കുന്നത്. റോഡിന്‍െറ വലത് വശത്തായാണ് സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വടക്ക് ഭാഗത്തുകൂടി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കയറി തെക്ക് ഭാഗത്തുകൂടിയുള്ള സംസ്ഥാന പാതയിലേക്ക് പ്രവേശിക്കണമെന്നാണ് നിയമം. ഇതാണ് ചില ബസുകള്‍ ലംഘിക്കുന്നത്. വടക്ക് ഭാഗത്തുകൂടി സംസ്ഥാന പാതയിലേക്ക് ബസുകള്‍ പ്രവേശിക്കുന്നത് വടക്ക് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇവിടെയുള്ള കെട്ടിടങ്ങളുടെ മറവ് കാരണം എതിരെ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍ പെടില്ല. പൊടുന്നനെ ബസ് കയറി വരുന്നത് എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയാത്തതും അപകടങ്ങള്‍ക്ക് കാരണമാകും. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പുറത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഗുഡ്സ് ഓട്ടോയില്‍ ഇടിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.