കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ബൈക്കുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെുന്നത് പതിവാകുന്നു. റെയില്‍വേ സ്റ്റേഷന് സമീപത്താണ് രജിസ്റ്റര്‍ ചെയ്യാത്ത ബൈക്ക് ആഴ്ചകളായി ഉപേക്ഷിച്ച നിലയില്‍ അവസാനമായി കണ്ടത്തെിയത്. തിരൂര്‍ റോഡില്‍ മഞ്ചാടിയില്‍ കഴിഞ്ഞ മാസം അടുത്തടുത്തായി രണ്ട് ബൈക്കുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയിരുന്നു. ഇക്കാര്യം ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ബൈക്കുകള്‍ ഉപേക്ഷിച്ച സംഭവം അന്വേഷിക്കുമെന്ന് തിരൂര്‍ ഡിവൈ.എസ്.പി അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. റോഡരികിലെ ബൈക്ക് ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി. എന്നാല്‍, മഞ്ചാടി ബസ്സ്റ്റോപ്പില്‍ മരത്തിന് താഴെ കിടക്കുന്ന ബൈക്ക് സ്റ്റേഷനിലത്തെിക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയാറായിട്ടില്ല. മണല്‍ മാഫിയകളുടേതാണെന്ന ഒഴുക്കന്‍ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അതിനിടയിലാണ് റെയില്‍വേ സ്റ്റേഷനിലെ എസ്.ബി.ടി എ.ടി.എം കൗണ്ടറിനോട് ചേര്‍ന്ന് ആഴ്ചകളായി ബൈക്ക് ഉപേക്ഷിച്ചിരിക്കുന്നത്. മോഷ്ടിച്ച ബൈക്കുകളുപയോഗിച്ച് മോഷണം നടത്തുന്ന സംഘം ജില്ലയില്‍ വ്യാപകമായിരിക്കെ ഇത്തരത്തില്‍ ഉപേക്ഷിക്കുന്ന ബൈക്കുകളുടെ ഉറവിടം അന്വേഷിക്കാനോ പരിശോധിക്കാനോ അധികൃതര്‍ ശ്രമിക്കുന്നില്ളെന്ന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.