മഞ്ചേരി: ഗതാഗതക്കുരുക്ക് പരിധിവിട്ടിട്ടും മഞ്ചേരിയില്‍ പൊലീസ് അനങ്ങാപ്പാറ നയത്തില്‍. ട്രാഫിക് യൂനിറ്റ് പരിശോധനക്കും നടപടിക്കും മുതിരാത്തതിനാല്‍ തോന്നിയ പോലെയാണ് പ്രധാന നിരത്തുകളില്‍ പാര്‍ക്കിങ്. സ്വകാര്യ വാഹനങ്ങളും ചരക്കുവാഹനങ്ങളും എവിടെയും നിര്‍ത്തിയിടുന്നതിനാല്‍ നഗരത്തിലൂടെ സര്‍വിസ് നടത്തേണ്ട ബസുകള്‍ക്ക് കുരുക്കില്‍പ്പെട്ട് ട്രിപ്പുകള്‍ മുടങ്ങുകയാണ്. പൊലീസ് മനസ്സുവെച്ചാല്‍ പരിഹരിക്കാവുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നും പാര്‍ക്കിങ്ങിനും മറ്റും നിയന്ത്രണം ഏര്‍പ്പെടുത്തി പിഴ ചുമത്തിയാല്‍ നിലവിലെ സംവിധാനം പരമാവധി കുറ്റമറ്റതാക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചരക്കുവാഹനങ്ങള്‍ പ്രധാന നിരത്തിലൂടെ കടത്തിവിടാന്‍ വിലക്കുണ്ടായിരുന്നെങ്കിലും നടപ്പാക്കാന്‍ ട്രാഫിക് യൂനിറ്റ് മെനക്കെടുന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗികളെയും കൊണ്ടുവരുന്ന ആംബുലന്‍സുകള്‍ക്ക് സുഗമമായി കടന്നുപോകാന്‍ കഴിയാത്ത വിധത്തില്‍ റോഡ് ഇടുങ്ങിയിട്ടുണ്ട്. റോഡിലേക്കിറങ്ങി നില്‍ക്കുന്ന വൈദ്യുതി തൂണുകളും പഴയ ടെലിഫോണ്‍ പോസ്റ്റുകളും പ്രശ്നം ഗുരുതരമാക്കുന്നു. ഇവ മാറ്റിസ്ഥാപിക്കാന്‍ ഉദ്യോഗസ്ഥതല യോഗത്തില്‍ നേരത്തേ ചര്‍ച്ച ചെയ്തിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗവും ശ്രമിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.