കാര്‍ഷിക മേഖലക്ക് പദ്ധതികളാവിഷ്കരിക്കും –വി.എം. സുബൈദ

മഞ്ചേരി: കാര്‍ഷിക, ഉല്‍പാദന മേഖലയെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ അടുത്ത അഞ്ചുവര്‍ഷത്തിനിടയില്‍ മഞ്ചേരിയില്‍ നടപ്പാക്കുമെന്ന് നഗരസഭാ അധ്യക്ഷ വി.എം. സുബൈദ. ഈ മേഖലയില്‍ വേണ്ടവിധത്തില്‍ മുന്‍വര്‍ഷം ഫണ്ട് നീക്കിവെക്കാനാവാത്തത് മഞ്ചേരിയില്‍ പുതുതായി കൃഷിഭവനും ഷോപ്പിങ് കോംപ്ളക്സും നിര്‍മിച്ചതിനാലാണ്. അസൗകര്യങ്ങള്‍ക്ക് നടുവില്‍ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു കൃഷിഭവന്‍. പുതിയ കെട്ടിടവും ഷോപ്പിങ് കോംപ്ളക്സും ഉണ്ടായതോടെ പരാതീനതകള്‍ കുറഞ്ഞു. കാര്‍ഷികവൃത്തിക്കാവശ്യമായ ഉപകരണങ്ങള്‍ വാടകക്ക ്നല്‍കാനും തുടങ്ങി. മഞ്ചേരിയില്‍ കാര്‍ഷിക ഉല്‍പാദന മേഖലയില്‍ നഗരസഭ ഇടപെടുന്നില്ളെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നതായി ‘മാധ്യമം’ വാര്‍ത്ത നല്‍കിയരുന്നു. തരിശ്ഭൂമി കൃഷിയോഗ്യമാക്കല്‍, വനിതകളും അയല്‍ക്കൂട്ടങ്ങളുമടക്കം സംഘങ്ങള്‍ക്ക് കൃഷിയിറക്കാനുള്ള സഹായങ്ങള്‍ നല്‍കല്‍, കുടുംബശ്രീ, അയല്‍ക്കൂട്ടം പ്രവര്‍ത്തകരെ പച്ചക്കറി കൃഷിയടക്കം കാര്‍ഷിക ഉല്‍പാദന മേഖലയിലേക്ക് കൊണ്ടുവരല്‍ തുടങ്ങിയവയാണ് കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരും ഉയര്‍ത്തുന്നത്. നഗരസഭയിലെ നേരത്തേയുള്ള രണ്ടുഭരണസമിതികള്‍ സ്വീകരിച്ച ്ഈ മേഖലയില്‍ കാര്യമായൊന്നും ചെയ്തില്ളെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം സംഘടിത കൃഷിക്ക് താല്‍പര്യമുള്ളവരുണ്ടെങ്കില്‍ നഗരസഭ അത്തരം പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും തരിശ്ഭൂമി കൃഷിയോഗ്യമാക്കുന്ന പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.