മലപ്പുറം: കേരളത്തില്‍ സാമുദായിക നീതിക്ക് അടിത്തറ പാകിയത് ശ്രീനാരായണഗുരുവാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. എസ്.എന്‍.ഡി.പി മലപ്പുറം യൂനിയന്‍ സംഘടിപ്പിച്ച 161ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ശ്രീനാരായണ ഗുരു നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നല്‍കിയ ഉത്തേജനം ചരിത്രമാണ്. ശ്രീനാരായണഗുരുവിന്‍െറ ആശയങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് കേരളത്തില്‍ വര്‍ഗീയതയും തീവ്രവാദവും പോലുള്ള ചിന്തകള്‍ നിലനില്‍ക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ദാസന്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ പ്രസിഡന്‍റ് അയ്യപ്പന്‍ മാസ്റ്റര്‍ ദീപം തെളിയിച്ചു. പ്രകാശ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. യൂനിയന്‍ വൈസ് പ്രസിഡന്‍റ് പ്രദീപ് ചുങ്കപ്പള്ളി, വനിതാസംഘം പ്രസിഡന്‍റ് രമാദേവി, സെക്രട്ടറി സരള, വിവിധ മേഖലാ കണ്‍വീനര്‍മാരായ കെ. സുബ്രഹ്മണ്യന്‍, ഭാസ്കരന്‍ വലിയോറ, ഗോവിന്ദന്‍ കോട്ടക്കല്‍, ദാമോദരന്‍ ചാലില്‍, കൃഷ്ണന്‍ ഒതുക്കുങ്ങല്‍, രാജന്‍ സി.കെ. പാറ, ജതീന്ദ്രന്‍ മണ്ണില്‍തൊടി എന്നിവര്‍ സംസാരിച്ചു. യൂനിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി സ്വാഗതവും നാരായണന്‍ കല്ലാട്ട് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി തൃപുരാന്തകക്ഷേത്രം മുതല്‍ മലപ്പുറം ടൗണ്‍ഹാള്‍ വരെ ഘോഷയാത്രയും നടന്നു. നിലമ്പൂര്‍: പൂക്കോട്ടുംപാടം എസ്.എന്‍.ഡി.പി ശാഖ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ഗാന്ധിപ്പടിയില്‍നിന്നാരംഭിച്ച ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഘോഷയാത്ര പുതിയകളത്തുള്ള പ്രാര്‍ഥന മന്ദിരത്തില്‍ സമാപിച്ചു. എസ്.എന്‍.ഡി.പി നിലമ്പൂര്‍ യൂനിയന്‍ വനിതാസംഘം വൈസ് പ്രസിഡന്‍റ് പി.വി. ഉഷ ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖ പ്രസിഡന്‍റ് കക്കുഴി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍. രവീന്ദ്രന്‍, ഗോപാലകൃഷ്ണന്‍ തത്തപ്പൂള, സുന്ദരന്‍ നടുത്തൊടി, മോഹനന്‍ സൂത്രത്തില്‍, സി. ഷിജി, പൊന്നമ്മ എന്നിവര്‍ സംസാരിച്ചു. ശാഖ സെക്രട്ടറി പി.സി. കൃഷ്ണന്‍ സ്വാഗതവും സുകുമാരന്‍ അരിപ്രകുത്ത് നന്ദിയും പറഞ്ഞു. പിറന്നാള്‍ സദ്യയും നടത്തി. മരണപ്പെട്ട ശാഖ മുന്‍ പ്രസിഡന്‍റ് സുരേഷ് ബാബുവിന്‍െറ കുടുംബത്തിന് ശാഖാംഗങ്ങള്‍ സ്വരൂപിച്ച ധനസഹായം ചടങ്ങില്‍ സെക്രട്ടറി പി.സി. കൃഷ്ണന്‍ കൈമാറി. നിലമ്പൂര്‍: എസ്.എന്‍.ഡി.പി നിലമ്പൂര്‍ ശാഖ ശ്രീനാരായണ ജയന്തി ആഘോഷിച്ചു. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ശാഖ പ്രസിഡന്‍റ് എം.എ. രവികുമാര്‍ അധ്യക്ഷനായിരുന്നു. ശാഖ വൈസ് പ്രസിഡന്‍റ് എം. അയ്യപ്പുണ്ണി, വി. വേണുഗോപാല്‍, വി. ശശി, സി.എസ്. രവീന്ദ്രന്‍, എം.കെ. തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.