നഗരസഭയില്‍ സമഗ്ര അഴുക്കുചാല്‍ പദ്ധതി അനിവാര്യം

വടകര: നഗരസഭയിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെങ്കില്‍ സമഗ്രമായ അഴുക്കുചാല്‍ പദ്ധതിയാണ് പ്രാഥമികമായി വേണ്ടതെന്ന് കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ. ഐ. മൂസ പറഞ്ഞു. സമഗ്രമായ അഴുക്കുചാല്‍ പദ്ധതി ആവിഷ്കരിക്കുക, വടകരയിലെ ഉള്‍നാടന്‍ ജലഗതാഗതം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തോട് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വടകരയില്‍ നടന്ന നില്‍പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ചെയര്‍മാന്‍ ശശിധരന്‍ കരിമ്പനപ്പാലം അധ്യക്ഷത വഹിച്ചു. കളത്തില്‍ പീതാംബരന്‍, ആസിഫ് കുന്നത്ത്, വാര്‍ഡ് കൗണ്‍സിലര്‍ എന്‍.പി.എം. നഫ്സല്‍, ബാബു ഒഞ്ചിയം, പി.കെ. വൃന്ദ, ജയദാസ് കാടോട്ടി, കെ.കെ. കൃഷ്ണദാസ്, ഫൈസല്‍ തങ്ങള്‍, രാഹുല്‍ ദാസ് പുറങ്കര തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.