ഫോട്ടൊ അനാച്ഛാദനം

മേപ്പയൂർ: സോഷ്യലിസ്റ്റും ജനതാദൾ ജില്ല വൈസ് പ്രസിഡൻറും അടിയന്തരാവസ്ഥ വിരുദ്ധ സമരനായകനും സാമൂഹിക സാംസ്കാരിക ര ംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.സി. നാരായണൻ നായരുടെ ഫോേട്ടാ കൊഴുക്കല്ലൂർ ലോഹ്യ മന്ദിരത്തിൽ അനാച്ഛാദനം ചെയ്തു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക്. പി. ഹാരിസ് അനാച്ഛാദന കർമം നിർവഹിച്ചു. എൽ.ജെ.ഡി പഞ്ചായത്ത് പ്രസിഡൻറ് പി. ബാലൻ അധ്യക്ഷത വഹിച്ചു. കെ. പാച്ചർ, എൽ.ജെ.ഡി ജില്ല വൈസ് പ്രസിഡൻറ് ഭാസകരൻ കൊഴുക്കല്ലൂർ, യുവ ജനത സംസ്ഥാന സെക്രട്ടറി നിഷാദ് പൊന്നങ്കണ്ടി, കെ.എം. ബാലൻ, പി.കെ. ബാലകൃഷ്ണൻ, കെ.കെ. രവീന്ദ്രൻ, ബി.ടി. സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. കെ.എം. പ്രമീഷ് സ്വാഗതവും, ലികേഷ് കൊക്രണി നന്ദിയും പറഞ്ഞു. ഫോട്ടോ: mepa10.jpg കൊഴുക്കല്ലൂർ ലോഹ്യ മന്ദിരത്തിൽ കെ.സി. നാരായണൻ നായരുടെ ഫോട്ടോ അനാച്ഛാദനം ഷെയ്ഖ് പി. ഹാരിസ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.