വൈദ്യുതി ബോർഡ്​ അധികൃതർ കമ്പുകൾ വെട്ടിമാറ്റിയില്ല; അപകടഭീഷണിയിൽ നാട്ടുകാർ

നന്മണ്ട: നന്മണ്ട -നരിക്കുനി റൂട്ടിൽ കാരക്കുന്നത്തങ്ങാടിയിലെ തണൽ മരവും വൈദ്യുതി ലൈനും യാത്രക്കാരെയും നാട്ടുക ാരെയും ഭീതിയിലാഴ്ത്തുന്നു. തണൽ മരത്തി​െൻറ കമ്പുകൾ വൈദ്യുതി ലൈനിൽ തട്ടി നിൽക്കുകയാണ്. അപകടകരമായ തണൽമരം വീണാൽ വൈദ്യുതി ലൈൻ പൊട്ടും. സായാഹ്നങ്ങളിൽ ജനനിബിഡമാകുന്ന ടൗണിലാണ് അപായം വരുത്തിവെക്കുന്ന തണൽ മരം. അഞ്ചു സ്വകാര്യ ബസുകളടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. കാക്കൂർ കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ വരുന്നതാണ് പ്രദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.