കുറ്റ്യാടിയിൽ ചോർച്ചയടക്കൽ യജ്ഞം

കുറ്റ്യാടി: അഞ്ച് റോഡുകൾ ചേരുന്ന കുറ്റ്യാടി ടൗൺ കവലയിൽ പൈപ്പ് ലീക്ക് അടക്കൽ യജ്ഞം. നാലിടത്ത് ചോർച്ചയുണ്ടായി രുന്നതാണ് രാത്രികാലങ്ങളിൽ അടക്കുന്നത്. ആഴ്ചകളായി ജലവിതരണം നിർത്തിയാണ് പ്രവൃത്തി. വ്യാഴാഴ്ച ഹർത്താൽ ദിവസം വയനാട് റോഡ് കവാടത്തിലെ ചോർച്ചയാണ് അടച്ചത്. ഒരാഴ്ച മുമ്പ് മരുതോങ്കര റോഡ് കവാടത്തിൽ ഓട്ടോസ്റ്റാൻഡിനു മുന്നിലെ ചോർച്ചയടക്കുമ്പോൾ കേബിൾ മുറിഞ്ഞ് നൂറ്റമ്പതോളം ടെലിഫോൺ ബന്ധം അറ്റിരുന്നു. മൂന്ന് ദിവസം കൊണ്ടാണ് പുനഃസ്ഥാപിച്ചത്. കുഴി ഒരാഴ്ച കഴിഞ്ഞാണ് മൂടിയത്. വടകര റോഡിലും രണ്ടിടത്ത് മണ്ണുമാന്തികൊണ്ട് കുഴിച്ചാണ് ചോർച്ചയടച്ചത്. റബറൈസ് റോഡാണ് കുത്തിപ്പൊളിക്കുന്നത്. അത് റീടാർ ചെയ്യണമെങ്കിൽ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.