പെൺകരുത്തിൽ ആദ്യ ഭവനം പൂർത്തിയായി

കോഴിക്കോട്: സംസ്ഥാന കുടുംബശ്രീ മിഷ​െൻറ പിന്തുണയോടെ കോർപറേഷൻ കുടുംബശ്രീ സി.ഡി.എസിന് കീഴിൽ രൂപം കൊടുത്ത കെ ട്ടിട നിർമാണ യൂനിറ്റായ പിങ്ക് ലാഡറി​െൻറ നേതൃത്വത്തിൽ ആരംഭിച്ച രണ്ടു വീടുകളുടെയും നിർമാണം പൂർത്തിയായി. കേരള പിറവി ദിനമായ നവംബർ ഒന്നിനായിരുന്നു പിങ്ക് ലാഡറിന് രൂപം നൽകിയതും ഭവനങ്ങൾക്ക് തറക്കല്ലിട്ടതും. സർക്കാറി​െൻറ വിവിധ ഭവന പദ്ധതികൾ നടപ്പാക്കുേമ്പാൾ നിർമാണത്തിലെ അനാവശ്യമായ കാലതാമസം ഒഴിവാക്കുവാനും വീട് ചുരുങ്ങിയ െചലവിൽ നിർമിക്കുന്നതിനുമാണ് സംരംഭം. കെട്ടിടങ്ങളുടെ തറ നിർമാണം മുതൽ ഫിനിഷിങ് ജോലികൾ വരെ എല്ലാ േജാലികളും ഏറ്റെടുക്കുന്ന രീതിയിലാണ് പരിശീലനം നൽകിയത്. നിർമാണ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം കുടുംബശ്രീ ജില്ല മിഷനും സാേങ്കതിക വൈദഗ്ധ്യ പരിശീലനം കുടുംബശ്രീയുടെ പരിശീലന ഗവേഷണ സ്ഥാപനമായ ഏക്സാത്തും, നിർമാണത്തി​െൻറ മേൽനോട്ടം ഇൗസ്തെറ്റിക്സുമാണ് നിർവഹിച്ചത്. പി.എം.എ.വൈ ഗുണഭോക്താക്കളായ ബേപ്പൂർ തമ്പിറോഡിൽ ഇടക്കിട്ട കോവിലകം പറമ്പിൽ ശോഭനയുടെയും, കരുവിശ്ശേരി, എടത്തിക്കണ്ടി പറമ്പിലെ നന്ദിനിയുടെയും വീട് നിർമാണമാണ് ആദ്യഘട്ടമായി പിങ്ക് ലാഡർ പൂർത്തിയാക്കുന്നത്. സംസ്ഥാനത്തെ അർബൻ മേഖലയിൽ പൂർത്തിയാക്കുന്ന ആദ്യ വീടെന്ന പ്രത്യേകതയും ഇൗ ഭവനങ്ങൾക്കുണ്ട്. കരുവിശ്ശേരിയിലെ നന്ദിനിയുടെ വീടി​െൻറ താക്കോൽദാനം ജനുവരി ആറ് രാവിലെ മേയർ തോട്ടത്തിൽ രവീന്ദ്ര​െൻറ അധ്യക്ഷതയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. 400 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഇൗ വീട് 13 വനിത ജീവനക്കാർ, 53 പ്രവൃത്തി ദിനങ്ങൾകൊണ്ടാണ് പൂർത്തീകരിച്ചത്. പൊലീസുകാരനെ ആക്രമിച്ച കേസിൽ യുവാവ് റിമാൻഡിൽ മൂഴിക്കൽ: ഹർത്താൽദിനത്തിൽ പൊലീസുകാരനെ ആക്രമിച്ച കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ 8.30ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എ.ആർ ക്യാമ്പിലെ നായർകുഴി പുൽപറമ്പിൽ അരുൺകുമാറിനെ ആക്രമിച്ച േകസിലാണ് ചെലവൂർ വളഞ്ചത്ത് ആരിൻ(20) നെ ചേവായൂർ എസ്.െഎ ഇ.കെ. ഷിജു അറസ്റ്റ് ചെയ്തത്. അരുൺകുമാർ സഞ്ചരിച്ച ബൈക്ക് ചെലവൂർ ഭരതൻ ബസാറിനു സമീപത്തുവെച്ചാണ് തടഞ്ഞ് ആക്രമിച്ചെന്നാണ് കേസ്. ആരിനെ കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.