വില്ലേജ് ഓഫിസിന് പ്രിൻറർ നൽകി

മേപ്പയൂർ: അരിക്കുളം വില്ലേജ് ഓഫിസിന് എസ്.വൈ.എസ് കുരുടിമുക്ക് യൂനിറ്റ് സാന്ത്വന കേന്ദ്രം പ്രിൻറർ നൽകി. കൊയിലാണ്ടി മുനിസിപ്പാലിറ്റി, അരിക്കുളം പഞ്ചായത്ത് എന്നിവിടങ്ങളിലെ 15 ദേശങ്ങൾ ഉൾപ്പെട്ട വിപുലമായ പ്രദേശമാണ് വില്ലേജ് ഓഫിസിന് കീഴിലുള്ളത്. ദിനേന നൂറുകണക്കിനാളുകൾ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വില്ലേജ് ഓഫിസ് ഫർണിച്ചറും മറ്റു ഭൗതിക സൗകര്യങ്ങളുമില്ലാതെ വീർപ്പുമുട്ടുന്നതി​െൻറ വാർത്ത 'മാധ്യമം'പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് എസ്.വൈ.എസ് സാന്ത്വന കേന്ദ്രം പ്രിൻറർ സംഭാവനയായി നൽകിയത്. പ്രിൻറർ എസ്.വൈ.എസ് കുരുടിമുക്ക് യൂനിറ്റ് പ്രസിഡൻറ് നൗഷാദ് മുസ്ലിയാറിൽനിന്ന് കൊയിലാണ്ടി ഡെപ്യൂട്ടി തഹസിൽദാർ സുനീഷ് ഏറ്റുവാങ്ങി. അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. സർക്കിൾ സെക്രട്ടറി ആരിഫ് സഖാഫി, കെ.കെ. ഹാസിഫ്, സമീർ സഖാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.